GeneralLatest NewsMollywoodNEWSVideos

നടൻ ആന്റണി വർഗീസിന്റെ സഹോദരി വിവാഹിതയായി ; വീഡിയോ കാണാം

വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്

ആന്റണി വര്‍ഗീസിന്റെ സഹോദരി അഞ്ജലി വിവാഹിതയായി. എളവൂര്‍ സ്വദേശി ജിപ്‌സണ്‍ ആണ് വരന്‍. എളവൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

‘ഞങ്ങളുടെ കുടുംബം വലുതായി, ഡാര്‍ലിങ് സഹോദരിക്ക് എല്ലാ സന്തോഷവും സ്‌നേഹവും ആശംസിക്കുന്നു’, അഞ്ജുവിനും ജിപ്‌സണും ഒപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ച് പെപ്പെ കുറിച്ചു.

ജനുവരി 16ന് ആയിരുന്നു അഞ്ജലിയുടെയും ജിപ്‌സന്റെയും മനസ്സമ്മത ചടങ്ങ്. ടൊവിനോ, ഐ.എം. വിജയന്‍, അപ്പാനി ശരത്ത്, ടിറ്റോ വില്‍സണ്‍, കിച്ചു ടെല്ലസ്, ധ്രുവ്, സാബുമോന്‍ തുടങ്ങിയ താരങ്ങള്‍ മനസമ്മത ചടങ്ങിൽ പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button