CinemaGeneralLatest NewsMollywoodNEWSTeasersVideos

വൃദ്ധനായി ബിജു മേനോൻ; ആര്‍ക്കറിയാമിൽ പാർവതിയും

ചിത്രത്തിന്‍റെ ടീസര്‍ കമല്‍ ഹാസനും ഫഹദ് ഫാസിലും ചേര്‍ന്നാണ് ലോഞ്ച് ചെയ്തത്

പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും ടീസറും പുറത്തെത്തി. ‘ആര്‍ക്കറിയാം’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ കമല്‍ ഹാസനും ഫഹദ് ഫാസിലും ചേര്‍ന്നാണ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ ലോഞ്ച് ചെയ്തത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാര്‍വ്വതി തിരുവോത്തും ബിജു മേനോനും ഷറഫുദ്ദീനും പുറത്തെത്തിയ ഫസ്റ്റ് ലുക്കിലും ടീസറിലും പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രായമായ ഗെറ്റപ്പിലാണ് ബിജു മേനോന്‍.

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിന്റെ സംവിധായകനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ പ്രൊഡക്ഷൻ ഡിസൈനറാകുന്ന ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ ജ്യോതിഷ് ശങ്കറാണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടി മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു. അരുൺ സി തമ്പിയും സന്ദീപ് രക്ഷിതും എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ആയ ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വാവയാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷൻ കൺട്രോളർ. 2021 ഫെബ്രുവരി 26–നാണ് ‘ആർക്കറിയാം’ റിലീസിനൊരുങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button