GeneralLatest NewsMollywoodMovie GossipsNEWS

എന്റെ റോൾമോഡൽ ഇപ്പോൾ കെ.കെ ശൈലജ ടീച്ചറാണ് ; നടി മഞ്ജുവാര്യർ

സ്ത്രീകൾക്ക് മികച്ച മാതൃകയാണ് മഞ്ജു വാര്യരെന്നും കെ.കെ ശൈലജ ടീച്ചർ പറഞ്ഞു

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറാണ് നടി മഞ്ജു വാര്യർ. ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ താരം സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ റോള്‍മോഡൽ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറാണെന്ന് തുറന്നു പറയുകയാണ് മഞ്ജു വാര്യർ.

ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ടീച്ചര്‍ക്ക് ലഭിച്ച അംഗീകാരങ്ങള്‍ ഒരു മലയാളി എന്ന നിലയില്‍ അഭിമാനമുണ്ടാക്കുന്നതാണെന്നും അവര്‍ പറഞ്ഞു. ശൈലജ ടീച്ചറെ വിളിച്ച്‌ സംസാരിക്കാറുണ്ട്. ആരോഗ്യകാര്യങ്ങളെല്ലാം അന്വേഷിക്കാറുണ്ട്. പുസ്തകങ്ങള്‍ വായിക്കണമെന്ന് ടീച്ചര്‍ തന്നെ ഉപദേശിക്കാറുണ്ടെന്നും മഞ്ജു പറഞ്ഞു.

ഒരു കലാകാരി എന്ന നിലയില്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മഞ്ജു എന്ന് ശൈലജ ടീച്ചറും പറഞ്ഞു. കേരളത്തിലെ സ്ത്രീകള്‍ക്ക് ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകാന്‍ സാധിക്കുന്ന മികച്ച മാതൃകയാണ് മഞ്ജു വാര്യരെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button