CinemaGeneralLatest NewsMovie GossipsNEWSTollywood

മറ്റൊരു സിനിമയുമായി സാമ്യം ; ചിത്രീകരണം പൂർത്തിയായ ‘മോസ്റ്റ് എലിജിബിൾ ബാച്ചിലർ’ മാറ്റിയെഴുതുന്നു

ഇക്കാര്യത്തില്‍ ഔദ്യോഗികമായ തീരുമാനം അറിയിച്ചിട്ടില്ല

താര ദമ്പതിമാരായ നാഗാര്‍ജുന- അമല ദമ്പതിമാരുടെ മകൻ അക്കിനേനി അഖില്‍ നായകനാകുന്ന സിനിമയാണ് മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍. സിനിമയ്ക്ക് മറ്റൊരു സിനിമയുമായി സാദൃശ്യമുണ്ടെന്ന് മനസിലാക്കി വീണ്ടും ചിത്രീകരിക്കാൻ തുടങ്ങുകയാണെന്നാണ് റിപ്പോർട്ട്.

അക്കിനേനി അഖിലിന് ചിത്രം ഒരു ഹിറ്റ് നല്‍കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. മികച്ച കഥാപാത്രവുമായിരുന്നു സിനിമയില്‍ അക്കിനേനി അഖിലിന്. സംക്രാന്തി റിലീസ് ആയി ചിത്രം എത്തിക്കാനായിരുന്നു ആലോചന. ആര്‍ കെ നായ്‍ഡുവിന്റെ ശാദി മുബാറക്ക് എന്ന സിനിമയുമായി സാദൃശ്യമുള്ളതിനാല്‍ മോസ്റ്റ് എലിജിബിള്‍ ബാച്ചറിന്റെ ചില രംഗങ്ങള്‍ വീണ്ടും എഴുതി ചിത്രീകരിക്കാൻ തീരുമാനിച്ചത്.

ഇക്കാര്യത്തില്‍ ഔദ്യോഗികമായ തീരുമാനം അറിയിച്ചിട്ടില്ല. എന്തായാലും അക്കിനേനി അഖിലിന്റെ സിനിമയ്‍ക്കായി കാത്തിരിക്കുകയാണ് എല്ലാവരും.

shortlink

Related Articles

Post Your Comments


Back to top button