CinemaGeneralLatest NewsMollywoodNEWS

സൂഫി നായകൻ ദേവ് മോഹന്റെ പുതിയ സിനിമ വരുന്നു

പുള്ളി' എന്ന ചിത്രത്തിലാണ് ദേവ് മോഹൻ നായകനായെത്തുന്നത്

സൂഫിയും സുജാതയും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് ദേവ് മോഹൻ. ഇപ്പോഴിതാ താരം പുതിയ ചിത്രത്തിൽ നായകനാകാൻ പോകുന്നുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ജിജു അശോകൻ സംവിധാനം ചെയ്യുന്ന ‘പുള്ളി’ എന്ന ചിത്രത്തിലാണ് ദേവ് മോഹൻ നായകനായെത്തുന്നത് .

അടുത്ത മാസം 15ന് ആണ് ചിത്രീകരണം തുടങ്ങുക. സിനിമയിലെ മറ്റ് അഭിനേതാക്കളെ ഉടൻ പ്രഖ്യാപിക്കും. പ്രമേയത്തെ കുറിച്ച് സൂചനകള്‍ വന്നിട്ടില്ല. ദേവ് മോഹന്റെ കഥാപാത്രം ഏറെ അഭിനയപ്രാധാന്യമുള്ളതായിരിക്കും.

shortlink

Related Articles

Post Your Comments


Back to top button