GeneralKollywoodLatest NewsNEWSSpecialVideos

ആരാധകന്റെ വിവാഹത്തിന് നേതൃത്വം കൊടുത്ത് നടൻ സൂര്യ ; വീഡിയോ

വധുവിന് ചാർത്താൻ താലി എടുത്തുകൊടുത്തതും സൂര്യയായിരുന്നു

മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകരുള്ള നടനാണ് സൂര്യ. അഭിനയംകൊണ്ട് മാത്രമല്ല തന്റെ വ്യക്തിത്വം കൊണ്ടും എളിമ കൊണ്ടുമ്മ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരം കൂടിയാണ് സൂര്യ. ഇപ്പോഴിതാ തന്റെ ആരാധകന്റെ വിവാഹ ചടങ്ങിൽ നേരിട്ടെത്തി ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കുന്ന സൂര്യയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കടുത്ത ആരാധകനായ ഹരിയുടെ വിവാഹത്തിനാണ് സൂര്യ നേരിട്ടെത്തിയത്. വർഷങ്ങളായി ഓള്‍ ഇന്ത്യ സൂര്യ ഫാൻ ക്ലബ്ബിന്റെ അംഗം ആണ് ഹരി. വിവാഹച്ചടങ്ങിൽ ഉടനീളം സൂര്യ പങ്കെടുത്തു. വധുവിന് ചാർത്താൻ താലി എടുത്തുകൊടുത്തതും സൂര്യയായിരുന്നു.

വിവാഹത്തിന് സൂര്യ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഔദ്യോഗികമായി അറിയിപ്പൊന്നും ഹരിക്ക് ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ സൂര്യയുടെ പെട്ടന്നുള്ള വരവ് ഏവരെയും ഞെട്ടിച്ചു.

shortlink

Related Articles

Post Your Comments


Back to top button