CinemaGeneralLatest NewsMollywoodNEWS

‘വാങ്ക്’ റിലീസിനൊരുങ്ങുന്നു ; സിനിമ കാണാൻ പ്രേക്ഷകരെ ക്ഷണിച്ച് അനശ്വര രാജൻ

അനശ്വരയുടെ ആറാമത്തെ ചിത്രമാണ് വാങ്ക്

‘വെള്ള’ത്തിനു ശേഷം രണ്ട് മലയാള സിനിമകള്‍ കൂടി റിലീസിനൊരുങ്ങുന്നു. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ‘ലവ്’ എന്ന ചിത്രവും നവാഗത സംവിധായിക കാവ്യ പ്രകാശിന്‍റെ ‘വാങ്ക്’ എന്ന ചിത്രവും. സംവിധായകന്‍ വി കെ പ്രകാശിന്‍റെ മകള്‍ കാവ്യ സംവിധാനം ചെയ്യുന്ന വാങ്കിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനശ്വര രാജനാണ്. അനശ്വരയുടെ ആറാമത്തെ ചിത്രമാണ് ഇത്.

ഇപ്പോഴിതാ സിനിമ തിയറ്ററിൽ വന്ന കാണാൻ പ്രേക്ഷകരെ ക്ഷണിക്കുകയാണ് അനശ്വര രാജൻ. സോഷ്യൽ മീഡിയയിലൂടെയാണ്‌ അനശ്വര സിനിമ കാണാൻ ക്ഷണിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചത്.

അനശ്വര രാജന്റെ കുറിപ്പ്

ഏറെക്കാലത്തിനു ശേഷം ഞങ്ങളുടെ സിനിമ ‘വാങ്ക്’ ഇന്ന് പുറത്തിറങ്ങുകയാണ്!! കൊവിഡ് എന്ന മഹാമാരി പിടിമുറുക്കിയതിനു ശേഷം തിയറ്റർ തുറക്കുമ്പോൾ നിങ്ങളുടെ മുന്നിലേക്കെത്തുന്ന രണ്ടാമത്തെ മലയാള സിനിമയാണ് വാങ്ക്!! സിനിമ വ്യവസായത്തെയും സിനിമാപ്രേമികളേയും കൊവിഡ് തെല്ലൊന്നു തളർത്തിയെങ്കിലും ഈ തിരിച്ചു വരവിന്‍റെ ഉണർവിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിയേറ്ററിൽ നിന്നും നിങ്ങൾ ഈ സിനിമ കാണണമെന്ന് അഭ്യർത്ഥിക്കുന്നു… നിങ്ങൾ തന്ന സ്നേഹവും പിന്തുണയും കാരണം, ഞാൻ ആറാമത്തെ സിനിമ‌വരെ എത്തി നിൽക്കുകയാണ്..

എന്‍റെ എല്ലാ സിനിമകളും പോലെ ഈ സിനിമയും നിങ്ങൾ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു..!! നല്ല അഭിപ്രായങ്ങളായി, തെറ്റുകുറ്റങ്ങളെ ചൂണ്ടിക്കാട്ടി, ഈ യാത്രയിൽ ഇനിയും പ്രേക്ഷകരായായ നിങ്ങളും എന്‍റെ കൂടെ ഉണ്ടാവുമെന്ന വിശ്വാസത്തോടെ..
അനശ്വര രാജൻ”

shortlink

Related Articles

Post Your Comments


Back to top button