CinemaGeneralHollywoodLatest NewsNEWS

ഹോളിവുഡ് നടനും സംവിധായകനുമായ ഡസ്റ്റിന്‍ ഡൈമണ്ട് അന്തരിച്ചു

അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം

അമേരിക്കന്‍ നടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനുമായ ഡസ്റ്റിന്‍ ഡൈമണ്ട് (44 ) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ പുലര്‍ച്ചെ 2 മണിക്കായിരുന്നു അന്ത്യം.

അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. ആഴ്ചകള്‍ക്ക് മുന്‍പാണ് നടന് അര്‍ബുദം സ്ഥിരീകരിച്ചത്. എന്നാല്‍ അപ്പേഴേക്കും ചികിത്സ ഫലിക്കാത്തവിധത്തില്‍ ശരീരമാകെ പടര്‍ന്നിരുന്നു.

ദ പ്രൈസ് ഓഫ് ലൈഫ് എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. അമേരിക്കന്‍ പ്ലേ ഹൗസ്, ഇറ്റ് ഈസ് എ ലിവിങ്, യോഗീസ് ഗ്രേറ്റ് എസ്‌കേപ്പ് തുടങ്ങിയ ടിവി സീരിയലുകളില്‍ വേഷമിട്ടു. സേവ്ഡ് ബൈ ദ ബെല്‍ എന്ന സീരിയലിലൂടെ ശ്രദ്ധനേടി. ലോങ്‌ഷോട്ട്, മേയ്ഡ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.

shortlink

Post Your Comments


Back to top button