BollywoodGeneralLatest NewsNEWSSocial Media

‘എന്ത് മനോഹരമായ ചിത്രം’ ; അനുഷ്‍കയ്ക്കും വിരാട് കോലിക്കും ആശംസയുമായി പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്രയും അനുഷ്‍ക ശര്‍മയുടെയും കുഞ്ഞിന്റെയും ഫോട്ടോയ്‍ക്ക് ആശംസയുമായി എത്തിയിരിക്കുകയാണ്

പ്രേഷകരുടെ ബോളിവുഡിലെ പ്രിയപ്പെട്ട താരദമ്പതികളാണ് അനുഷ്ക ശര്‍മ്മയും വിരാട് കോലിയും. വിരാട് കോലിക്കും അനുഷ്‍ക ശര്‍മയ്‍ക്കും അടുത്തിടെയാണ് ഒരു പെണ്‍കുഞ്ഞ് പിറന്നത്. വാമിക എന്ന് ആണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത് കഴിഞ്ഞ ദിവസമാണ് ഇരുവരും കുഞ്ഞിന്റെ ചിത്രത്തോടൊപ്പം പേരും പുറത്തു വിട്ടത്. നിരവധി താരങ്ങളാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്.

ഇപ്പോഴിതാ നടി പ്രിയങ്ക ചോപ്രയും അനുഷ്‍ക ശര്‍മയുടെയും കുഞ്ഞിന്റെയും ഫോട്ടോയ്‍ക്ക് ആശംസയുമായി എത്തിയിരിക്കുകയാണ്. ”എന്ത് മനോഹരമായ ചിത്രം ,നിനക്ക് ഒരുപാട് സ്‍നേഹം, നിന്റെ സ്വപ്‍നങ്ങളെല്ലാം പൂവണിയട്ടെ വാമിക”എന്ന് പ്രിയങ്ക ചോപ്ര കുറിക്കുന്നു. പ്രിയങ്ക ചോപ്ര തന്നെയാണ് കുഞ്ഞിനുള്ള ആശംസ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കാജല്‍ അഗര്‍വാള്‍ അടക്കമുള്ള മറ്റ് താരങ്ങളും ആശംസയുമായി രംഗത്ത് എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button