CinemaGeneralKollywoodLatest NewsNEWS

‘ഡോക്ടർ’ ; ശിവകാർത്തികേയൻ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

മാര്‍ച്ച് 26ന് റിലീസ് ചെയ്യുമെന്ന് ശിവകാർത്തികേയൻ ട്വിറ്ററിലൂടെ അറിയിച്ചു

നടൻ ശിവകാർത്തികേയൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഡോക്ടര്‍’. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തു വിട്ടിരിക്കുകയാണ്. കോവിഡ് മൂലം റിലീസ് തീയതി നീട്ടിവച്ച ചിത്രം മാര്‍ച്ച് 26ന് റിലീസ് ചെയ്യുമെന്ന് ശിവകാർത്തികേയൻ ട്വിറ്ററിലൂടെ അറിയിച്ചു. ഡോക്ടര്‍ എന്ന ഹാഷ്ടാഗോടെയാണ് ചിത്രം മാര്‍ച്ച് 26ന് റിലീസ് ചെയ്യുമെന്ന് ശിവകാര്‍ത്തികേയന്‍ അറിയിച്ചത്.

നെല്‍സണ്‍ ദിലീപ് കുമാറാണ് ഡോക്ടറിന്റെ സംവിധായകന്‍. കയ്യില്‍ രക്തം പുരണ്ട ഗ്ലൗസ് ധരിച്ച് , ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്തിയും പിടിച്ച് താരം നില്‍ക്കുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ഡോക്ടറിന്റെ ചിത്രീകരണം 2019 ഡിസംബറിലാണ് ആരംഭിച്ചത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി. ശിവകാര്‍ത്തികേയന്റെ ജന്മദിനമായ ഫെബ്രുവരി 17ന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവരുമെന്നു വിവരങ്ങളുണ്ട്.

shortlink

Related Articles

Post Your Comments


Back to top button