BollywoodCinemaGeneralKollywoodLatest NewsMollywoodNEWSWOODs

‘അല്ലു അര്‍ജുന്റെ മാസ് എന്‍ട്രി, പുഷ്പരാജ് ‘ ; പുഷ്പ​യുടെ ഇന്‍ട്രോ വിഡിയോ പുറത്ത്

അല്ലു അര്‍ജുന്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നചിത്രം പുഷ്പയുടെ കാരക്ടർ ഇന്‍ട്രോ വിഡിയോ പുറത്തുവിട്ടു. ചിത്രത്തിൽ കള്ളക്കടത്തുകാരന്‍ പുഷ്പരാജ് ആയിട്ടാണ് അല്ലുഅഭിനയിക്കുന്നത് . ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സംവിധയകാൻ സുകുമാറും ഒരുമിക്കുന്ന ചിത്രമാണ് ‘പുഷ്പ’. മലയാള താരം ഫഹദ് ഫാസിലും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.. മലയാളിയായ ഓസ്‌കർ പുരസ്‌ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്‍റെ ശബ്ദമിശ്രണം.

മാസ് ചിത്രമായ പുഷ്പയുടെ ഫൈറ്റ് മാസ്റ്റേഴ്‌സ് പീറ്റര്‍ ഹെയ്‌നും രാം ലക്ഷമണുമാണ്.
ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button