CinemaGeneralLatest NewsMollywoodNEWS

അഭയ കേസ് ; ജോമോൻ പുത്തൻപുരയ്ക്കലിന്റെ ജീവിതം സിനിമയാകുന്നു, സംവിധാനം രാജസേനൻ

പത്തു വർഷത്തിനു ശേഷമാണ് രാജസേനൻ ഒരു സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്

പ്രശസ്തമായ അഭയ കേസിൽ നിയമ പോരാട്ടം നടത്തിയ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ജീവിതം സിനിമയാക്കാനൊരുങ്ങി രാജസേനൻ. നാലു മാസത്തിനുള്ളിൽ ചിത്രീകരണം തുടങ്ങണം എന്ന വ്യവസ്ഥയിലാണ് ജോമോൻ രാജസേനന് സമ്മതം നൽകിയിട്ടുള്ളത്.അഭയ കേസിൽ നിരന്തരം നടത്തിയ നിയമ പോരാട്ടത്തിന്റെ നാൾവഴികളാണ് സിനിമയുടെ പ്രമേയം.

പത്തു വർഷത്തിനു ശേഷമാണ് രാജസേനൻ ഒരു സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. 2011ല്‍ റിലീസ് ചെയ്ത ‘ഇന്നാണ് ആ കല്യാണം’ അവസാനം തിയറ്ററുകളിലെത്തിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button