CinemaGeneralLatest NewsMollywoodNEWS

‘ദൃശ്യം 2’ ; പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയായി, ഉടൻ റിലീസ്‌ ചെയ്യുമെന്ന് ജീത്തു ജോസഫ്

ഫേസ്ബുക്ക് പേജിലൂടെയാണ് ജീത്തു ജോസഫ് ഇക്കാര്യം അറിയിച്ചത്

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ദൃശ്യം 2 . ചിത്രതാരം തിയറ്ററിൽ റിലീസ് ചെയ്യാതെ ഒടിടിയിലൂടെ പുറത്തിറക്കുന്നതിനെതിരെ വ്യാപകം പ്രതിഷേധം ഉയർന്നിരുന്നു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് പുതിയ അപ്ഡേറ്റ് പങ്കുവയ്ക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.

‘ദൃശ്യം 2’വിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായതായും ഉടൻ തന്നെ ചിത്രം റിലീസ്‌ ചെയ്യുമെന്നും ജീത്തു ജോസഫ് അറിയിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സംവിധായകൻ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ എഡിറ്റിംഗ് റൂമിൽ നിന്നും അണിയറ പ്രവർത്തകർടൊപ്പമുള്ള ചിത്രങ്ങളും ജീത്തു ജോസഫ് തന്റെ പോസ്റ്റിൽ നൽകിയിട്ടുണ്ട്.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും ജീത്തു ജോസഫ് ആണ്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് വി എസ് വിനായക്. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് അര്‍ഫാസ് അയൂബ്, സുധീഷ് രാമചന്ദ്രന്‍. സംഗീതം അനില്‍ ജോണ്‍സണ്‍.

shortlink

Related Articles

Post Your Comments


Back to top button