BollywoodCinemaGeneralLatest NewsNEWS

‘പിപ്പ’ ; രാജാകൃഷ്ണ മേനോൻ ചിത്രത്തിന് സംഗീതം പകരാൻ എ.ആർ റഹ്മാൻ

യുദ്ധകാലത്തിന്റെ കഥപറയുന്ന സിനിമയാണ് പിപ്പ

ബോളിവുഡ് സംവിധായകന്‍ രാജാകൃഷ്ണ മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പിപ്പ’. സിനിമയിൽ സംഗീത ഒരുക്കുന്നത് എ.ആര്‍ റഹ്മാനാണ്. ഇഷാന്‍ ഖട്ടര്‍, മൃണാള്‍ താക്കൂര്‍, പ്രിയന്‍ഷു പാനുലി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

യുദ്ധകാലത്തിന്റെ കഥപറയുന്ന സിനിമയാണ് പിപ്പ. ബ്രിഗേഡിയര്‍ ബല്‍റാം മേഹ്ത എഴുതിയ ‘ദ ബേണിംഗ് ചാഫീസ്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇഷാന്‍ ഖട്ടര്‍ ബ്രിഗേഡിയറായി എത്തുന്നു.

പിപ്പയെ കൂടാതെ സിമ്പുവിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തിനായാണ് റഹ്മാന്‍ സംഗീതം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button