BollywoodGalleryGeneralLatest NewsNEWSSocial Media

കർഷകർക്ക് പിന്തുണയുമായി സൊനാക്ഷി സിൻഹ ; വൈറലായി ഇൻസ്റ്റാഗ്രാം സ്റ്റോറി

മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയാണ് അന്താരാഷ്​ട്ര സമൂഹം ശബ്ദമുയർത്തിയതെന്ന് സൊനാക്ഷി

രാജ്യത്തെ കർഷക സമരം ആഗോള ശ്രദ്ധ ലഭിച്ചതിന് പിന്നാലെ വിവിധ ഭാ​ഗങ്ങളിൽ നിന്നും ഉയരുന്ന എതിർപ്പുകളിൽ പ്രതികരിച്ച് ബോളിവുഡ്​ നടി സോനാക്ഷി സിൻഹ. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയാണ് അന്താരാഷ്​ട്ര സമൂഹം ശബ്ദമുയർത്തിയതെന്ന് സൊനാക്ഷി പറയുന്നു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു സോനാക്ഷിയുടെ പ്രതികരണം.

മാധ്യമപ്രവർത്തകരെ അപമാനിക്കുന്നു, തടയുന്നു. ഇന്റർനെറ്റ് വിചേഛദിക്കുന്നു, പ്രതിഷേധിക്കുന്നവരെ ഒറ്റപ്പെടുത്തുന്നു, വിദ്വേഷം പ്രചരിപ്പിക്കുന്നു, ഈ പ്രശ്​നങ്ങളാണ്​ അന്താരാഷ്ട്രതലത്തിൽ ചർച്ചയായതെന്നും സോനാക്ഷി സിൻഹ പറഞ്ഞു. ശബ്ദമുയർത്തിയവർ അന്യ​ഗ്രഹ ജീവികളല്ലെന്നും മറിച്ച് മനുഷ്യരുടെ അവകാശങ്ങൾക്കായി സംസാരിക്കുന്ന സഹജീവികളാണെന്നും സൊനാക്ഷി കുറിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button