GeneralLatest NewsMovie GossipsNEWSTV Shows

കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങൾ വിവാഹിതരാകുന്നു; കൃഷ്ണനും രാധയും ജീവിതത്തിലും ഒന്നിക്കുന്ന സന്തോഷത്തിൽ ആരാധകർ

കണ്ണനും രാധയുമായുള്ള ഇവരുടെ ജോഡി പൊരുത്തം സോഷ്യൽ മീഡിയ ഫാൻസ്‌ ഗ്രൂപ്പുകൾ വരെ എത്തിനിൽക്കുന്നു

കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കണ്ണന്റെ രാധ. മൊഴിമാറ്റി എത്തുന്ന പരമ്പരകളിൽ ഏറെ ജനപ്രീതി നേടിയ ഈ പരമ്പരയിലെ നായികാനായകന്മാർ ജീവിതത്തിലും റിപ്പോർട്ട്. കൃഷ്ണന്റേയും രാധയുടേയും അനശ്വര പ്രണയവും ഇണക്കങ്ങളും പിണക്കങ്ങളും രസകരമായി അവതരിപ്പിക്കുന്ന ഈ പരമ്പരയിൽ സുമേധ് മുദ്ഗല്‍കറാണ് കൃഷ്ണനായ് എത്തുന്നത്. മല്ലികാ സിംഗാണ് രാധയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സുമേധിനും മല്ലികയ്ക്കും ആരാധകർ ഏറെയാണ്. കണ്ണനും രാധയുമായുള്ള ഇവരുടെ ജോഡി പൊരുത്തം സോഷ്യൽ മീഡിയ ഫാൻസ്‌ ഗ്രൂപ്പുകൾ വരെ എത്തിനിൽക്കുന്നു. ഇവര്‍ പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ മുൻപും സോഷ്യല്‍ മീഡിയയിൽ ചർച്ചയായിരുന്നു. എന്നാല്‍ രണ്ടുപേരും ഈ വാര്‍ത്തയെ തീര്‍ത്തും നിഷേധിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുടുംബങ്ങള്‍ തമ്മില്‍ യഥാര്‍ത്ഥ ജീവിതത്തിലും ഇവരെ ഒരുമിപ്പിക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോർട്ട്.

read also:അയാൾ കാണിച്ചത് വൃത്തികേട്, ‘സുഖമില്ലാത്ത ആളാണ്, സര്‍ജറി കഴിഞ്ഞിരിക്കുകയാണ്’ എന്നും പറഞ്ഞു അയാൾ തടിതപ്പാൻ നോക്കി

സുമേധിന്റെ ജീവിത സഖിയാകാന്‍ ഒരുങ്ങുകയാണ് മല്ലിക എന്നാണ് ഇരുവരുടെയും പുതിയ ചിത്രങ്ങൾക്കൊപ്പം പ്രചരിക്കുന്ന വാർത്ത

shortlink

Post Your Comments


Back to top button