BollywoodGeneralLatest NewsNEWS

പുതുമുഖങ്ങളെ ബം​ഗ്ലാവില്‍ എത്തിച്ച്‌ അശ്ലീല വീഡിയോ ചിത്രീകരണം; പ്രമുഖ നടി അറസ്റ്റില്‍

സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയാണ് ഇവര്‍ ആളുകളെ സംഘടിപ്പിക്കുന്നത്.

പുതുമുഖങ്ങളെ ആവശ്യമുണ്ടെന്നു പരസ്യങ്ങൾ നൽകി ആളുകളെ ചതിയിൽ വീഴ്ത്തുന്ന സംഘം പിടിയിൽ. ഇതിൽ പ്രമുഖ നടിയും മോഡലുമായ ഗെഹാന വശിഷ്ഠ് (വന്ദന തിവാരി)യും ഉൾപ്പെടുന്നു. ഏക്ത കപൂര്‍ നിര്‍മിച്ച ”ഗന്ദിബാത്’ എന്ന വെബ് സീരിസിലെ നായികമാരില്‍ ഒരാളാണ് വന്ദന. താരത്തിന്റെ വെബ്സൈറ്റില്‍ പോണ്‍ വിഡിയോകള്‍ ചിത്രീകരിച്ച്‌ അപ്ലോഡ് ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ്.

സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയാണ് ഇവര്‍ ആളുകളെ സംഘടിപ്പിക്കുന്നത്. ഇങ്ങനെ വരുന്നവരെ തന്ത്രപരമായി ​ബം​ഗ്ലാവില്‍ എത്തിക്കും. ഇവിടെവച്ച്‌ അശ്ലീല രം​ഗങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ഇത് ചിത്രീകരിക്കുകയുമാണ് ചെയ്യുന്നത്. നടി 87 അശ്ലീല വിഡിയോകള്‍ ചിത്രീകരിച്ച്‌ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തതിന് പൊലീസിന്റെ പക്കല്‍ തെളിവുണ്ട്.

read also:നൂറു കോടി രൂപയെങ്കിലും കൈപ്പറ്റിയ ശേഷമായിരിക്കും കര്‍ഷകസമരത്തെക്കുറിച്ചു പ്രതികരിച്ചത്; റിഹാനയ്ക്കെതിരെ ‌ കങ്കണ

മുംബൈ ക്രൈംബ്രാഞ്ചിന്റെ പ്രോപ്പര്‍ട്ടി സെല്‍ യൂണിറ്റ് ശനിയാഴ്ചയാണ് ​ഗെഹാനയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button