CinemaGeneralMollywoodNEWS

‘പകൽപ്പൂരം’ ഒരു നല്ല ചിത്രമല്ല: അന്ന് പ്രമുഖ സംവിധായകൻ പറഞ്ഞതിനെക്കുറിച്ച് മുകേഷ്

'പകൽപ്പൂരം' എന്ന സിനിമയുടെ എഴുപത്തിയഞ്ചാം ദിനാഘോഷമായി ബന്ധപ്പെട്ടു നടന്ന രസകരമായ ഒരു സംഭവമുണ്ട്

‘പകൽപ്പൂരം’ എന്ന തൻ്റെ ഹിറ്റ് സിനിമയെക്കുറിച്ച് ഓർക്കുമ്പോൾ ഏറെ രസകരമായ ഒരു സംഭവത്തിൻ്റെ ചുരുൾ നിവർത്തുകയാണ് ആ സിനിമയിൽ ഹീറോയായി അഭിനയിച്ച നടൻ മുകേഷ്. സിനിമയുടെ എഴുപത്തിയഞ്ചാം ദിനാഘോഷത്തിൻ്റെ ഭാഗമായി സംവിധായകൻ ജോസ് തോമസിന് പറ്റിയ ഒരു അമളിയെക്കുറിച്ചാണ് ഒരു പ്രോഗ്രാമിനിടെയുള്ള മുകേഷിന്റെ തുറന്നു പറച്ചിൽ.

“പകൽപ്പൂരം എന്ന സിനിമയുടെ എഴുപത്തിയഞ്ചാം ദിനാഘോഷമായി ബന്ധപ്പെട്ടു നടന്ന രസകരമായ ഒരു സംഭവമുണ്ട്. ആ പ്രോഗ്രാമിൽ സംവിധായകൻ ജോസ് തോമസിനെ ഞാൻ ക്ഷണിച്ചിരുന്നു. ‘മാട്ടുപ്പെട്ടി മച്ചാൻ’ ഉൾപ്പടെയുള്ള അദ്ദേഹത്തിൻ്റെ നിരവധി സിനിമകളിൽ ഞാൻ നായകനായി അഭിനയിച്ചിട്ടുണ്ട്. പകൽപ്പൂരത്തിൻ്റെ എഴുപത്തിയഞ്ചാം ദിനാഘോഷം ജോസ് തോമസിന് ഇന്നും പറഞ്ഞത് പൂർത്തീകരിക്കാൻ കഴിയാത്ത ഒരു സംഭവമാണ്. അദ്ദേഹം പരിപാടിയിൽ പറയാൻ ഇരുന്നത് ‘പകൽപ്പൂരം’ ഒരു നല്ല ചിത്രമല്ല എന്നാണ് ഞാൻ കരുതിയത് പക്ഷേ സിനിമ കണ്ടപ്പോഴാണ് അതൊരു ഗംഭീര സിനിമയാണ് എന്നെനിക്ക് മനസ്സിലായത്”, പക്ഷേ അദ്ദേഹം ‘പകൽപ്പൂരം’ ഒരു നല്ല ചിത്രമല്ല എന്ന് പറഞ്ഞു നിർത്തിയതും, അവിടെ കറൻ്റ് പോയി. കേട്ടിരുന്നവർ എല്ലാം ഇദ്ദേഹം എന്താ ഇങ്ങനെ പറഞ്ഞത് എന്ന് ചിന്തിച്ചു അന്തം വിട്ടിരുന്നു. കറൻറ് പോയതോടെ അദ്ദേഹം ഉറക്കെ വിളിച്ചു പറയുന്നുണ്ട്, “പറഞ്ഞു തീർന്നില്ല ബാക്കി പറയാനുണ്ട്” എന്നൊക്കെ. പക്ഷേ ഇരുപത് മിനിറ്റ് കഴിഞ്ഞാണ് പിന്നെ കറൻറ് വന്നത്. അതിനും മുൻപേ ജോസ് തോമസ് പറഞ്ഞ കാര്യം പൂർത്തീകരിക്കാനാവാതെ ആ പ്രോഗ്രാം അവസാനിപ്പിക്കേണ്ടി വന്നു”. മുകേഷ് പറയുന്നു

shortlink

Related Articles

Post Your Comments


Back to top button