BollywoodCinemaGeneralLatest NewsMollywoodMovie GossipsNEWS

റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായെത്തുന്നത് ബോളിവുഡ് നടി ഡയാന പെന്റി

ഡയാനയുടെ ആദ്യ മലയാള ചിത്രമാണിത്

റോഷൻ ആൻഡ്രൂസ് ദുൽഖർ സൽമാനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായികയെ തീരുമാനിച്ചതായി റിപ്പോർട്ട്. ബോളിവുഡ് നടി ഡയാന പെന്റിയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായെത്തുന്നത്.

2012ൽ കോക്ക്ടെയ്ൽ എന്ന സിനിമയിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച ഡയാനയുടെ ആദ്യ മലയാള ചിത്രമാണിത്.

https://www.instagram.com/p/CLD8MQmHvhz/?utm_source=ig_web_copy_link

ദുൽഖറും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. സിനിമയുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും കഴിഞ്ഞിരുന്നു. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ്. വേഫറെർ ഫിലിമ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. മനോജ് കെ. ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button