GeneralInterviewsLatest NewsMollywoodMovie GossipsNEWS

ഞങ്ങളെ തമ്മിലടിപ്പിക്കാനാണ് ഇവർ ശ്രമിക്കുന്നത് ; പ്രതികരണവുമായി അജു വർഗീസ്

അപൊളിറ്റിക്കൽ ആവുക എന്നത് ഒരാളുടെ സൗകര്യമാണെന്നും അജു വർഗീസ്

അമ്മയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടന ചടങ്ങിൽ ഭരണസമിതി അംഗങ്ങളായ വനിതാ താരങ്ങൾക്ക് വേദിയിൽ ഇരിപ്പിടം നൽകിയില്ലെന്ന വിവാദത്തിൽ പ്രതികരിച്ച് നടൻ അജു വർഗീസ്. ഉദ്ഘാടനവേദിയില്‍ നിന്നും ആരെയും മാറ്റി മാറ്റിനിർത്തിയിട്ടില്ലെന്ന് അജു വർഗീസ് പറയുന്നു.

എക്സിക്യൂട്ടീവ് അംഗങ്ങള്‍ ആരും വേദിയില്‍ ഇരുന്നിട്ടില്ല. അംഗങ്ങളെ തമ്മിലടിപ്പിക്കാനും അനാവശ്യമായ പ്രശ്നങ്ങൾ ഉണ്ടാക്കാനുമാണ് ചിലർ ശ്രമിക്കുന്നത്.
ശ്രീനിവാസനെപ്പോലുള്ള ലെജന്റിനെവരെ ഇവരൊക്കെ കുറ്റം പറയാറുണ്ട്. അപൊളിറ്റിക്കൽ ആവുക എന്നത് ഒരാളുടെ സൗകര്യമാണെന്നും അജു വർഗീസ് വ്യക്തമാക്കി. മീഡിയവണ്ണിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

”ഞാൻ പൊളിറ്റിക്കൽ അല്ല . ഇന്ന് അപൊളിറ്റിക്കൽ ആവുന്നത് ഭയങ്കര നാണക്കേട് ആണെന്ന് ആരൊക്കയോ പറയുന്നത് കേട്ടു. അതൊക്കെ ഓരോരുത്തരുടെയും സൗകര്യം അല്ലെ? എന്റെ സൗകര്യം ഇതാണ്. ശ്രീനിവാസനെ പോലുള്ള ലെജന്റിനെവരെ ഇവർ കുറ്റം പറയാറുണ്ട്. ഇതൊക്കെ ഓർത്തു ചിരിക്കാറുണ്ട്. അമ്മയിൽ ലാൽ സാർ പ്രസിഡന്റ് ആയി വന്നതിനു ശേഷം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഓരോ പ്രശ്നങ്ങളും പരിഹരിച്ചുക്കൊണ്ടിരിക്കുകയാണ്.

ജയസൂര്യയും, സുധീർ കരമനയും, ടിനി ടോമും, ഞാനും, ഹണി റോസും, ശ്വേതാ മേനോനും, രചന നാരായൺകുട്ടിയുമൊന്നും ഡയസിൽ ഇരുന്നിട്ടില്ല. അപ്പോൾ ഭൂരിപക്ഷം ആണുങ്ങളും ഇരുന്നിട്ടില്ല. അതൊരു ഇൻഫോമൽ ആയ ഒരു മീറ്റിങ് ആയിരുന്നു. പിന്നെ ഇതിലൊക്കെ ആവശ്യമില്ലാത്ത പൊളിറ്റിക്സ് കൊണ്ട് വരുന്നതാണ് പ്രശ്നം. നമ്മളെ തമ്മിൽ തെറ്റിക്കാനുള്ള ശ്രമങ്ങളാണ് ഇതെല്ലാം. ഇതൊക്കെയാണോ ചർച്ച ചെയ്യണ്ടത്’ അജു വർഗീസ് പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button