CinemaGeneralLatest NewsNEWS

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം സ്വാസിക ബിഗ് സ്‌ക്രീനിൽ നായികയായി എത്തുന്നു

മിനിസ്ക്രീൻ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ നടി സ്വാസിക സിനിമയിൽ കേന്ദ്രകഥാപാത്രമായി എത്തുന്നു. നടി കെ പി എ സി ലളിതയുടെ മകനും നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സ്വാസിക നായികയാവുന്നത്. “ചതുരം” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സ്വാസികയോടൊപ്പം റോഷൻ മാത്യു, ശാന്തി ബാലചന്ദ്രൻ, അലൻസിയർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്.

https://www.facebook.com/sidharth.bharathan/posts/10160728347920760

Read Also: സച്ചിയുടെ “വിലായത്ത് ബുദ്ധ” തന്നിലേയ്ക്കെത്തിയ കഥ പറഞ്ഞ് ജയന്‍ നമ്പ്യാര്‍

സിദ്ധാർത്ഥ് ഭരതനും വിനയ് തോമസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രദീഷ് വർമ്മയാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.ഗ്രീൻവിച്ച്
എൻറ്റർറ്റൈൻമെൻറ്റ്സിൻറ്റെയും യെല്ലോവ് ബേഡ് പ്രൊഡക്ഷന്‍റെയും ബാനറിലാണ് ചിത്രം ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button