GeneralLatest NewsMollywoodNEWSTV Shows

അഹാന ബിഗ്‌ ബോസ് വീട്ടിലെത്തുമോ? പ്രചാരണങ്ങൾക്ക് മറുപടി നൽകി നടി അഹാന കൃഷ്ണകുമാർ

"എന്‍റെ വീട് തന്നെ ഒരു മിനി ബിഗ് ബോസ് ആണ്"

ബിഗ് ബോസ് സീസണ്‍ 3യുടെ പ്രഖ്യാപനം വന്ന നാൾക്കു മുതല്‍ മത്സരാര്‍ത്ഥികളുടെ സാദ്ധ്യതാ പട്ടികയിൽ ഇടം നേടിയ ഒരു പേരാണ് നടി അഹാന കൃഷ്ണകുമാറിൻറ്റേത്. അഹാനയോ അനുജത്തിമാരായ ദിയയോ ഇഷാനിയോ ബിഗ് ബോസില്‍ മത്സരാര്‍ത്ഥി ആയെത്തുമെന്ന പ്രചാരണങ്ങളും ഉണ്ടായിരുന്നു.

Read Also: ഐഎഫ്എഫ്കെ ; പുരസ്‌കാര ചിത്രം ‘വൈഫ് ഓഫ് എ സ്പൈ’ നാളെ പ്രദർശിപ്പിക്കും

എന്നാൽ ബിഗ് ബോസിലേയ്ക്ക് താൻ ഇല്ലെന്ന് ദിയ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു . ഇപ്പോഴിതാ, താനും ബിഗ് ബോസിലേയ്ക്ക് ഇല്ലെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി അഹാന.  ദേശീയ മാധ്യമങ്ങളില്‍ വരെ ബിഗ് ബോസ് സാദ്ധ്യത പട്ടികയില്‍ അഹാനയുടെ പേര് ചേര്‍ത്തത് കൊണ്ടാണ് ഇപ്പോൾ തുറന്നു പറച്ചിലുമായി താരം എത്തിയിരിക്കുന്നത്.

Read Also: ‘ഗോഡ്‌സെ’ ; തെലുങ്കിലേക്ക് അരങ്ങേറ്റം കുറിച്ച് നടി ഐശ്വര്യ ലക്ഷ്മി

ഈ പ്രചാരണങ്ങളോട് രൂക്ഷമായി തന്നെ പ്രതികരിക്കുകയാണ് അഹാന. കഴിഞ്ഞ മൂന്ന്, നാല് ദിവസമായി ഞാൻ ബിഗ് ബോസിലേയ്ക്ക് വരുന്നു എന്ന വ്യാജവാര്‍ത്തകള്‍ കാണുന്നു. കുറച്ചു പേര്‍ എന്നോട് ചോദിക്കുന്നു, ‘പോകുന്നുണ്ടോ എന്ന്’. വ്യാജവാര്‍ത്തകളോട് പ്രതികരിക്കണ്ടെന്ന് ആദ്യം തോന്നി.

Read Also: പഴയ സിനിമകളെ അപേക്ഷിച്ച് ഇന്നത്തെ സിനിമകൾക്ക് നിർമ്മാണ ചിലവ് വർദ്ധിക്കുന്നെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാർ

എന്നാല്‍ ഇന്ന് വിശ്വസനീയമായ പലരും ചോദിക്കുന്നു ബിഗ് ബോസിലേയ്ക്ക് പോകുന്നുണ്ടോയെന്ന്. ഇല്ല, ഒരിക്കലുമില്ല. ഷോ കാണാറ് പോലുമില്ല. ഇത് വ്യാജവാര്‍ത്തയാണ്. എന്‍റെ വീട് തന്നെ ഒരു മിനി ബിഗ് ബോസ് ആണ്. ഇനി ഞാന്‍ ക്യാമറയുള്ളതില്‍ പോകുന്നത് എന്തിനാ”; അഹാന ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button