CinemaComing SoonGeneralKollywoodLatest NewsNEWSWOODs

വീണ്ടും ഒരു ആക്ഷൻ ത്രില്ലറുമായി വിശാൽ; വിശാൽ ചിത്രം “ചക്ര”യുടെ റിലീസ് തീയ്യതി പുറത്തു വിട്ടു

ചിത്രത്തിൽ മിലിറ്ററി ഓഫീസറായ നായക കഥാപാത്രമായാണ് വിശാൽ എത്തുന്നത്

“ആക്ഷൻ” എന്ന ചിത്രത്തിന് ശേഷം വിശാൽ നായകനായി എത്തുന്ന “ചക്ര”യുടെ റിലീസ് തീയ്യതി അണിയറ പ്രവർത്തകർ പുറത്തു വിട്ടു. സൈബർ ക്രൈമിന്‍റെ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് “ചക്ര”. ചിത്രത്തിന്‍റെ 4 ഭാഷകളിലുള്ള ട്രെയിലർ നേരത്തേ പുറത്ത് വിട്ടിരുന്നു.

തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി ഫെബ്രുവരി 19-ന് “ചക്ര” ലോകമെമ്പാടും പ്രദർശനത്തിന് എത്തിക്കും. നവാഗതനായ എം.എസ് ആനന്ദനാണ് ചിത്രത്തിന്‍റെ സംവിധായകൻ. നേരത്തേ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ട ചിത്രത്തിന്‍റെ ട്രെയിലറിനും, ‘ഉന്നൈ തൊടുത്താൽ മുത്തു ശരം ഞാൻ’ എന്ന ഗാന വീഡിയോയ്ക്കും ആരാധകരിൽ നിന്നും വലിയ സ്വീകരണം ലഭിച്ചിരുന്നു.

ചിത്രത്തിൽ മിലിറ്ററി ഓഫീസറായ നായക കഥാപാത്രമായാണ് വിശാൽ എത്തുന്നത്. ശ്രദ്ധാ ശ്രീനാഥ് പോലീസ് ഓഫീസറായ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button