CinemaGeneralHollywoodLatest NewsNEWSTrailersVideos

ഹോളിവുഡ് ചിത്രം ‘ജസ്റ്റിസ് ലീ​ഗ് സ്നെെഡേഴ്സ് കട്ട് ; ട്രെയിലർ റിലീസ് ചെയ്തു

ചിത്രം മാർച്ച് 18ന് എച്ച്ബിഒ മാക്സിലൂടെ റിലീസ് ചെയ്യും

ഹോളിവുഡ് ചിത്രം ‘ജസ്റ്റിസ് ലീ​ഗ് സ്നെെഡേഴ്സ് കട്ടി’ന്റെ ട്രെയിലർ റിലീസ് ചെയ്തു. ഡിസിയുടെ 2017ൽ പുറത്തിറങ്ങിയ ‘ജസ്റ്റിസ് ലീ​ഗ്’ എന്ന ചിത്രത്തിന്റെ ഡയറക്ടേഴ്സ് കട്ടാണ് സ്നെെഡേഴ്സ് കട്ട്.

ചിത്രത്തിന്റെ പ്രീക്വലുകളായ ‘മാൻ ഓഫ് സ്റ്റീൽ’, ‘ബാറ്റ്മാൻ വേർസസ് സൂപ്പർമാൻ’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ സ്നെെഡർ ജസ്റ്റിസ് ലീ​ഗിന്റെ ആദ്യ സംവിധായകനായിരുന്നു. ചിത്രം പൂർത്തീകരിക്കുന്നതിന് മുൻപ് മകളുടെ മരണത്തെ തുടർന്ന് സ്നെെഡർ ചിത്രത്തിൽ നിന്ന് പിന്മാറി, തുടർന്ന് മാർവലിന്റെ അവഞ്ചേഴ്സ് അടക്കമുള്ള ചിത്രങ്ങൾ സംവിധാനം ചെയ്ത ജോസ് വീഡനായിരുന്നു ചിത്രം പൂർത്തിയാക്കിയത്.

ആദ്യം മിനി സീരീസായിട്ടായിരിക്കും ‘സ്നെെഡേഴ്സ് കട്ട്’ റിലീസ് ചെയ്യുക എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ചിത്രം മാർച്ച് 18ന് എച്ച്ബിഒ മാക്സിലൂടെ റിലീസ് ചെയ്യും.

 

shortlink

Related Articles

Post Your Comments


Back to top button