BollywoodCinemaGeneralLatest NewsMovie GossipsNEWS

ഇറ ഖാന് പിന്നാലെ ആമിർ ഖാന്റെ മകൻ ജുനൈദും സിനിമയിലേക്ക്

ജുനൈദ് സിനിമയില്‍ അഭിനയിക്കുന്ന കാര്യം സഹോദരി ഇറ ഖാൻ തന്നെയാണ് പുറത്തുവിട്ടത്

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടനാണ് അമീർ ഖാൻ. താരത്തിന്റെ മകൾ ഇറാ ഖാൻ അടുത്ത സമയത്താണ് സിനിമയിലേക്ക് എത്തിയത്. ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ ഇറാഖാനെ സ്വീകരിച്ചത്. ഇപ്പോഴിതാ അമീർഖാന്റെ മകൻ ജുനൈദും അഭിനയരംഗത്തേയ്‍ക്ക് അഭിനയരംഗത്തേയ്‍ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.

ജുനൈദ് സിനിമയില്‍ അഭിനയിക്കുന്ന കാര്യം സഹോദരി ഇറ ഖാൻ തന്നെയാണ് പുറത്തുവിട്ടത്. ഇന്ന് ജുനൈദ് സിനിമയില്‍ അഭിനയിച്ച ആദ്യ ദിവസമാണെന്ന് ഇറാ ഖാൻ പറയുന്നു. ജുനൈദിന് ഒപ്പമുള്ള ഫോട്ടോയും ഇറാ ഖാൻ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ജുനൈദിനെ കുറിച്ച് ചെറിയൊരു കുറിപ്പും ഇറാ ഖാൻ പങ്കുവെച്ചിട്ടുണ്ട്.

ഇത് അദ്ദേഹത്തിന്റെ ആദ്യ നാടകമോ അദ്ദേഹത്തിന്റെ ആദ്യ ഷോയോ ഞങ്ങള്‍ ആദ്യമായി ഒന്നിച്ച നാടകമോ ആയിരുന്നില്ല, പക്ഷെ, ഇന്ന് അദ്ദേഹത്തിന്റെ ആദ്യ ദിവസമാണ്! ഷൂട്ടിന്റെ. ഞാൻ ഈ ചിത്രം ഇഷ്‍ടപ്പെടുന്നു. അദ്ദേഹം വർഷങ്ങളായി അഭിനയിക്കുന്നുണ്ടെങ്കിലും ഇത് എനിക്ക് പുതിയതാണ്. അദ്ദേഹം എന്റെ നാടകത്തിൽ പോലും അഭിനയിച്ചിട്ടുണ്ട്, അതിനാൽ ഞാൻ അതിന്റെ കാര്യമായിരിക്കും ഓര്‍ക്കുക. എന്നാൽ മറ്റെല്ലാ കാര്യങ്ങളെക്കാളും ഞാൻ അവന്റെ അനുജത്തി ആയിരുന്നുവെന്ന് ആണ് എന്ന് ഇറാ ഖാൻ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button