CinemaGeneralLatest NewsMollywoodNEWS

‘ലവ്’ ഡിജിറ്റല്‍ പ്രീമിയര്‍ നെറ്റ്ഫ്ളിക്സില്‍, ‘ദൃശ്യം 2’ എത്തുന്ന അതേദിവസം റിലീസ്

നെറ്റ്ഫ്ളിക്സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്

ഈ മാസം 19നാണ് ‘ദൃശ്യം 2’ ആമസോണ്‍ പ്രൈമിൽ റിലീസിനെത്തുന്നത്. ഇപ്പോഴിതാ മറ്റൊരു മലയാള ചിത്രത്തിന്‍റെ ഡിജിറ്റല്‍ പ്രീമിയറും അതേദിവസം മറ്റൊരു ഒടിടി പ്ലാറ്റ്ഫോമില്‍ എത്തുകയാണ്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ‘ലവ്’ ആണ് ചിത്രം. നെറ്റ്ഫ്ളിക്സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

എന്നാല്‍ ‘ദൃശ്യം 2’നെപ്പോലെ ഡയറക്ട് ഒടിടി റിലീസ് അല്ല ചിത്രം. മറിച്ച് തിയറ്ററുകളില്‍ നേരത്തെ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന്‍റെ ഡിജിറ്റല്‍ പ്രീമിയര്‍ ആണ്. ജനുവരി 29ന് കേരളത്തില്‍ റിലീസ് ചെയ്യപ്പെട്ട ലവ് അതിനു മുന്‍പേ ഗള്‍ഫില്‍ റിലീസ് ചെയ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ 15നായിരുന്നു ഗള്‍ഫ് റിലീസ്.

രജിഷ വിജയനും ഷൈന്‍ ടോം ചാക്കോയുമാണ് നായികാ നായകന്മാര്‍. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന സിനിമയില്‍ വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്‍റണി എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം ജിംഷി ഖാലിദ്. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള. സംഗീതം യക്സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്.

shortlink

Related Articles

Post Your Comments


Back to top button