CinemaGeneralLatest NewsMollywoodNEWS

‘തിരികെ’ ; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ഒടിടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെയാണ് തിരികെ റിലീസ് ചെയ്യുക

‘തിരികെ’ പ്രദർശനത്തിനെത്തുന്നു. ഫെബ്രുവരി 26 മുതൽ  ഒടിടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെയാണ് ‘തിരികെ’ റിലീസ് ചെയ്യുക. നേഷൻ വൈഡ് പിക്ചേഴ്സിന്റെ ബാനറിൽ എബ്രഹാം ജോസഫും, ദീപക് ദിലീപ് പവാറും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹ നിർമ്മാതക്കൾ ഡിജോ കുര്യൻ, റോണിലാൽ ജെയിംസ്, മനു മറ്റമന, സിജോ പീറ്റർ, പോൾ കറുകപ്പിള്ളിൽ എന്നിവരാണ്.

തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജോർജ് കോര. അങ്കിത് മേനോൻ സംഗീതം നൽകിയിരിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത് ചെറിൻ പോൾ ആണ്.

ശാന്തി കൃഷ്ണ, നമിത കൃഷ്ണമൂർത്തി, സരസ ബാലുശേരി, ഗോപൻ മാങ്ങാട്ട്, ഫ്രാങ്കോ ഡേവിസ് മഞ്ഞില, ജിനു ബെൻ തുടങ്ങിയ പ്രമുഖർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button