CinemaGeneralLatest NewsMollywoodNEWSVideos

‘ലാലേട്ടൻ ഫാൻസിനെ ഭയന്ന് ഒളിവിൽ കഴിയുന്ന ഗീത പ്രഭാകറിനെ കണ്ടുകിട്ടി’ ; വീഡിയോയുമായി ആശ ശരത്

ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും മികച്ച പ്രകടനമാണ് നടി ആശ ശരത് കാഴ്ചവച്ചിരിക്കുന്നത്

ഒന്നാം ഭാഗത്തിൽ എന്ന പോലെ തന്നെ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും മികച്ച പ്രകടനമാണ് നടി ആശ ശരത് കാഴ്ചവച്ചിരിക്കുന്നത്. താരത്തിന്റെ കരുത്തുറ്റ പൊലീസ്‌ ഓഫീസർ കഥാപാത്രമായ ഗീതാ പ്രഭാകറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. സിനിമ കണ്ട് തന്നെ അടിക്കണം എന്ന് പറയുന്ന സ്ത്രീയുടെ വീഡിയോ ആശ പങ്കുവെച്ചിരുന്നു. പുറത്തിറങ്ങിയാല്‍ ജോര്‍ജുകുട്ടി ഫാന്‍സിന്റെ അടികിട്ടുമോ ആവോ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആശ വീഡിയോ പങ്കുവെച്ചത് .

ഇപ്പോഴിതാ മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ആശ ശരത്. ‘ലാലേട്ടൻ ഫാൻസിനെ ഭയന്ന് ഒളിവിൽ കഴിയുന്ന ഗീത പ്രഭാകറിനെ കണ്ടുകിട്ടി’ എന്ന കുറിപ്പോടുകൂടിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തില്‍ ഗീത പ്രഭാകര്‍ പൊലീസ് സ്‌റ്റേഷനില്‍ വച്ച് ജോര്‍ജുകുട്ടിയുടെ മുഖത്ത് അടിക്കുന്ന രംഗമുണ്ട്. ഈ രംഗത്തേക്കുറിച്ച് ഒരു സ്ത്രീ സംസാരിക്കുന്ന വീഡിയോ ആണ് വൈറലായി മാറിയത്. രണ്ടാം ഭാഗം കണ്ട് കഴിഞ്ഞപ്പോൾ ആശ ശരത്തിനിട്ട് ഒരെണ്ണം പൊട്ടിക്കാനാണ് തോന്നുന്നതെന്നാണ് സ്ത്രീയുടെ പ്രതികരണം. ഈ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button