CinemaGalleryGeneralLatest NewsMollywoodNEWSSocial Media

പുതിയ ലുക്കുമായി സാനിയ ഇയ്യപ്പൻ ; വൈറലായി ചിത്രം

വേറിട്ട ലുക്കിലാണ് സാനിയ ഫോട്ടോയിലുള്ളത്

വിഷ്‍ണു ഉണ്ണികൃഷ്‍ണൻ നായകനാകുന്ന പുതിയ സിനിമയാണ് ‘കൃഷ്‍ണൻകുട്ടി പണിതുടങ്ങി’. സിനിമ ഉടൻ തന്നെ റിലീസ് ചെയ്യുമെന്ന് അറിയിച്ച് നായിക സാനിയ ഇയ്യപ്പന്റെ ലുക്ക് പുറത്തുവിട്ടു. സാനിയ ഇയ്യപ്പൻ തന്നെ തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. വേറിട്ട ലുക്കിലാണ് സാനിയ ഫോട്ടോയിലുള്ളത്. സംവിധായകൻ സൂരജ്‌ ടോം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു ത്രില്ലര്‍ ചിത്രമാണ് ഇത്. മേക്കിംഗിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദറും, സൗണ്ട് ഡിസൈനിംഗ് ബാഹുബലി, പത്മാവത് എന്നീ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറും, നാഷണൽ അവാർഡ് ജേതാവുമായ ജെസ്റ്റിൻ ജോസുമാണ്. പ്രൊഡക്ഷൻ ഡിസൈനർ എം. ബാവ. കോസ്റ്റ്യൂം ഡിസൈൻ ആരതി ഗോപാൽ, മേക്കപ്പ് നജിൽ അഞ്ചൽ, അസോസിയേറ്റ് ഡയറക്ടർ രതീഷ് എസ്, സംഘട്ടന രംഗങ്ങൾ അഷ്‌റഫ്‌ ഗുരുക്കൾ എന്നിവരാണ്. സ്റ്റിൽസ് മഹേഷ്‌ മഹി മഹേശ്വർ.

shortlink

Related Articles

Post Your Comments


Back to top button