BollywoodCinemaGeneralLatest NewsNEWS

‘ചെഹ്‌രെ’ ഇമ്രാൻ ഹാഷ്മിക്കൊപ്പം അമിതാഭ് ബച്ചൻ ; ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു

കഴിഞ്ഞ വർഷം പുറത്തിറങ്ങാനിരുന്ന ചിത്രം കോവിഡ് മൂലം മാറ്റിവയ്ക്കുകയായിരുന്നു

അമിതാഭ് ബച്ചന്‍, ഇമ്രാന്‍ ഹാഷ്മി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ് എത്തുന്ന ചിത്രമാണ് ചെഹ്‌രെ’. സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ്. ഏപ്രില്‍ 30ന് ചിത്രം തിയേറ്ററിലെത്തും. 2020 ജുലൈയില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് മൂലം മാറ്റിവയ്ക്കുകയായിരുന്നു.

അമിതാഭ് ബച്ചന്‍ തന്നെയാണ് തന്റെ ട്വിറ്റർ പോസ്റ്റിലൂടെ സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടത്. റിലീസ് തീയതിക്കൊപ്പം ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്. ഇമ്രാന്‍ ഹാഷ്മിയും സിനിമയുടെ റിലീസ് തീയതിയെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഒരു അഭിഭാഷകന്റെ വേഷത്തിലാണ് അമിതാഭ് ബച്ചന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. റൂമി ജാഫ്രെയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ രേഖ ചക്രവര്‍ത്തി, ക്രിസ്റ്റല്‍ ഡിസൂസ, അന്നു കപൂര്‍, ധൃതിമാന്‍ ചാറ്റര്‍ജി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
ചെഹ്‌രെയെ കൂടാതെ ബ്രഹ്മാസ്ത്ര, മെയ് ഡേ, ജൂണ്ട് എന്നിവയാണ് അമിതാഭ് ബച്ചന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

 

shortlink

Related Articles

Post Your Comments


Back to top button