BollywoodCinemaGeneralLatest NewsNEWS

ഷാരൂഖ് ഖാനും സൽമാൻ ഖാനും ഒന്നിക്കുന്നു ; ചിത്രീകരണം നാളെ ആരംഭിക്കും

ഷാരൂഖ് നായകനാവുന്ന 'പത്താനി'ലാണ് സൽമാൻഖാൻ എത്തുന്നത്

ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാനും സൽമാൻ ഖാനും വീണ്ടും ഒന്നിക്കുന്നു. സിദ്ധാര്‍ഥ് ആനന്ദിന്‍റെ സംവിധാനത്തില്‍ ഷാരൂഖ് നായകനാവുന്ന ‘പത്താനി’ലാണ് സൽമാൻഖാൻ എത്തുന്നത്. എക്സ്റ്റന്‍ഡഡ് കാമിയോ റോളില്‍ ആവും സൽമാൻ ചിത്രത്തിൽ എത്തുന്നത്.

ചിത്രത്തിന്‍റെ നാളെ ആരംഭിക്കുന്ന മൂന്നാം ഷെഡ്യൂളിലാണ് ഇരുവരുടെയും കോമ്പിനേഷന്‍ തുടങ്ങുന്നത്. ‘ടൈഗര്‍’ സിരീസിലെ തന്‍റെ നായക കഥാപാത്രമായ അവിനാഷ് സിംഗ് റാത്തോര്‍ എന്ന കഥാപാത്രമായാണ് സല്‍മാന്‍ എത്തുന്നത്. 10-12 ദിവസങ്ങളിലെ ചിത്രീകരണമാണ് പത്താനിൽ സല്‍മാന് ഉള്ളത്.

അതേസമയം സൽമാൻഖാൻ അതിഥിതാരമാണെങ്കിലും എല്ലാ സീനുകളിലും ഷാരൂഖിനൊപ്പമുള്ള കോമ്പിനേഷന്‍ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ‘പത്താന്‍’ കഴിഞ്ഞാല്‍ സല്‍മാന്‍ ജോയിന്‍ ചെയ്യുന്നത് ‘ടൈഗര്‍ 3’യിലാണെന്നാണ് വിവരം.

മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഷാരൂഖ് ഖാന്‍ സ്ക്രീനിലെത്തുന്ന പത്താന്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണ് ചിത്രീകരണം ആരംഭിച്ചത്. ജനുവരിയില്‍ യുഎഇയില്‍ ആരംഭിച്ച രണ്ടാം ഷെഡ്യൂളില്‍ പ്രധാനമായും ഷൂട്ട് ചെയ്തത് ഒരു ചേസിംഗ് രംഗമായിരുന്നു. ചിത്രത്തില്‍ മുടി നീട്ടിയ ഷാരൂഖിന്‍റെ ഗെറ്റപ്പ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ദീപിക പദുകോണാണ് ചിത്രത്തിൽ നായികയായെത്തുന്നത്. വില്ലനായി ജോണ്‍ എബ്രഹാമും എത്തുന്നു.

Related Articles

Post Your Comments


Back to top button