GeneralLatest NewsMollywoodNEWSVideos

മൂന്ന് മിനിറ്റിൽ മൂന്നൂറ് ‘മോഹൻലാൽ’ ചിരികൾ ; വൈറലായി വീഡിയോ

തിരനോട്ടം മുതൽ മരക്കാർ വരെയുള്ള മോഹൻലാൽ ചിരികൾ വിഡിയോയിൽ കാണാം

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. സ്വാഭാവികമായ അഭിനയത്തിലൂടെ എന്നും വിസ്മയിപ്പിക്കുന്ന താരം ഏവർക്കും പ്രിയങ്കരനാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങളും മറ്റും കോർത്തിണക്കി നിരവധി പേർ വീഡിയോകളും മറ്റും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ വ്യത്യസ്തമായ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മോഹൻലാൽ അഭിനയിച്ച മുന്നൂറോളം സിനിമകളില്‍ നിന്നുള്ള ചില ‘ചിരി’ നിമിഷങ്ങൾ കോർത്തിണക്കിയാണ് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ തയാറാക്കിയിരിക്കുന്നത്. തിരനോട്ടം മുതൽ മരക്കാർ വരെയുള്ള മോഹൻലാൽ സിനിമകളിലെ അദ്ദേഹത്തിന്റെ മനം മയക്കുന്ന ചിരികൾ വിഡിയോയിൽ കാണാം.

അർജുൻ ശിവദാസ് എന്ന പ്രേക്ഷകൻ ചെയ്ത വീഡിയോയാണ് ഇത്. നിമിഷ നേരംകൊണ്ടാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടത്. നിരവധിപേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button