CinemaGeneralLatest NewsMollywoodNEWSSocial Media

ബാഹുബലിയോടല്ല ഹോളിവുഡ് സിനിമകളോട് വേണം മരക്കാർ താരതമ്യം ചെയ്യാൻ ; കാലാപാനി ചെയ്ത മാന്ത്രികനാണ് ഇത് !

1996ല്‍ കാലാപാനി ചെയ്ത മാന്ത്രികനാണ് മരക്കാറും ചെയ്തിരിക്കുന്നത്, രാഹുല്‍ രാജ്

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മോഹൻലാലിൻറെ ‘മരക്കാർ’. ഇപ്പോഴിതാ സിനിമയെക്കുറിച്ചും സംവിധായകൻ പ്രിയദർശനെക്കുറിച്ചും സംഗീത സംവിധായകന്‍ രാഹുല്‍ രാജ് പങ്കുവെച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മരക്കാർ ബാഹുബലിയോടല്ല താരതമ്യം ചെയ്യേണ്ടതെന്നും, ഹോളിവുഡ് സിനിമകളോടാണെന്നും രാഹുൽ പറയുന്നു. കാലാപാനി എന്ന ചിത്രം ചെയ്ത മാന്ത്രികനാണ് മരക്കാരും ഒരുക്കുന്നത് എന്നും രാഹുൽ പറഞ്ഞു. തന്റെയൊരു ഫേസ്ബുക്ക് പോസ്റ്റിന് വന്ന കമന്റിന് മറുപടി നല്‍കുകയായിരുന്നു രാഹുൽ.

ഇന്ത്യന്‍ സിനിമക്ക് മലയാളത്തില്‍ നിന്നും എല്ലാ കാലത്തും മുന്നില്‍ വെക്കാന്‍ കഴിയുന്ന കുറച്ച്‌ സിനിമകള്‍ ഉണ്ട്. അതില്‍ ഒന്ന് മരക്കാര്‍ ഉള്‍പെടുത്താന്‍ കഴിയുമോ? ബാഹുബലി സിനിമയില്‍ ഏറ്റവും വലിയ ഹൈലൈറ്റ് ഒന്നായിരുന്നു യുദ്ധം, ആ കാര്യത്തില്‍ മരക്കാര്‍ എങ്ങനെയാകും…?’ എന്നായിരുന്നു രാഹുലിനോട് ഒരാൾ ചോദിച്ചത്.

‘എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍, പ്രിയന്‍ സാറിന്റെ മരക്കാറിലെ CRAFTSMANSHIP compare ചെയ്യേണ്ടത് ബാഹുബലിയോടൊന്നുമല്ല. ബാഹുബലി മോശം എന്നല്ല അതിനര്‍ത്ഥം. എങ്കിലും, എന്നോട് ചോദിച്ചാല്‍, അതിന് അനുയോജ്യമായ താരതമ്യം എനിക്കേറ്റവും ഇഷ്ടപെട്ട ചില ഹോളിവുഡ് സംവിധായകരുടെ period epics ആയിട്ടാണ്. നിങ്ങളാരും സിനിമ കാണാത്തത് കൊണ്ടാണ് ഈയോരു Baahubali-comparison വരുന്നതെന്നറിയാം. എങ്കിലും, മരയ്ക്കാര്‍ കാണാത്ത ഏതൊരു സിനിമാപ്രേമിക്കും ഒരു കാര്യം ആലോചിച്ചാല്‍ മാത്രം മതിയാവും. 1996ല്‍ കാലാപാനി craft ചെയ്ത മാന്ത്രികനാണ് മരയ്ക്കാറും ചെയ്തിരിക്കുന്നത്. The comparison he deserves, is with the best of Hollywood’- രാഹുല്‍ രാജ് കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button