CinemaGeneralLatest NewsNEWSTeasersUncategorized

വീണ്ടും കായിക താരമായി എത്തി രജിഷ വിജയൻ; “ഖൊ ഖൊ”യുടെ ടീസര്‍ പുറത്ത്

രജിഷ ഖൊ ഖൊ താരമായി വേഷമിടുന്ന "ഖൊ ഖൊ" എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്ത് വിട്ടു

“ഫൈനല്‍സി”ന് ശേഷം വീണ്ടും ഒരു കായിക താരത്തിന്‍റെ രജിഷ വിജയൻ എത്തുന്നു. രജിഷ ഖൊ ഖൊ താരമായി വേഷമിടുന്ന “ഖൊ ഖൊ” എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്ത് വിട്ടു. രാഹുല്‍ റിജി നായരാണ് ഈ ചിത്രത്തിന്‍റെ സംവിധായകൻ. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഖൊ ഖൊ കോച്ച് ആയാണ് ടീസറില്‍ രജിഷ പ്രത്യക്ഷപ്പെടുന്നത്.

Read Also: രോഗസമയത്ത് അവളായിരുന്നു എന്‍റെ വലംകൈ: അനുഭവം പങ്കുവച്ചു കൈതപ്രം ദാമോദരന്‍ നമ്പൂതിരി

മികച്ച ചിത്രത്തിനായുള്ള സംസ്ഥാന പുരസ്‌കാരം നേടിയ “ഒറ്റമുറി വെളിച്ചത്തിലൂടെ” ഒരുക്കിയ സംവിധായകനാണ് രാഹുല്‍ റിജി നായര്‍. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വ്വഹിക്കുന്നതെന്ന പ്രത്യേകതയും “ഖൊ ഖൊ”യ്ക്കുണ്ട്.  മമിത ബൈജു, വെങ്കിടേഷ് വി.പി, രഞ്ജിത്ത് ശേഖര്‍ നായര്‍ എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button