GeneralLatest NewsMollywoodNEWS

അച്ഛന്‍ എന്നെ ഒരിക്കലും മോളേ എന്നു വിളിച്ചിട്ടില്ല; കലാഭവൻ മണിയെക്കുറിച്ചു മകൾ

ആണ്‍കുട്ടികളെപ്പോലെ നിനക്ക് നല്ല ൈധര്യം വേണം

മലയാളത്തിന്റെ പ്രിയതാരം കലാഭവൻ മണിയുടെ ഓർമ്മകൾക്ക് അഞ്ചുവർഷം പിന്നിടുകയാണ്. ദുരൂഹത ഉയര്‍ത്തിയ മരണം ഇന്നും ആരാധകരുടെ ഉള്ളിൽ വേദനയായി നിറഞ്ഞു നിൽക്കുകയാണ്. മുൻപ് ഒരു അഭിമുഖത്തിൽ മണിയെക്കുറിച്ചു മകൾ പങ്കുവച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധനേടുന്നു.

”അച്ഛന്‍ മരിച്ചിട്ട് ഒരു വര്‍ഷമായി എന്ന് എല്ലാവരും പറയുന്നു. പക്ഷേ, ഞങ്ങള്‍ അ ങ്ങനെ വിശ്വസിക്കുന്നില്ല. അച്ഛന്റെ ആത്മാവ് ഞങ്ങള്‍ക്കൊപ്പമുണ്ട്. എനിക്ക് പത്താംക്ലാസ് പരീക്ഷ തുടങ്ങാന്‍ കുറച്ചുദിവസം ബാക്കിയുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. പരീക്ഷയ്ക്കു മുമ്ബ് ഒരുദിവസം അച്ഛന്‍ എന്നെ വിളിച്ചിരുത്തി പറഞ്ഞു; ‘അച്ഛനാെണങ്കില്‍ പഠിക്കാനുള്ള സാഹചര്യമുണ്ടായില്ല. പത്താം ക്ലാസില്‍‍ കോപ്പിയടിച്ചിട്ടും ജയിച്ചില്ല. ‘മോന്‍’ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങണം. നന്നായി പഠിച്ച്‌ ഡോക്ടറാകണം. ചാലക്കുടിയില്‍ അച്ഛനൊരു ആശുപത്രി കെട്ടിത്തരും. പാവങ്ങളെ സൗജന്യമായി ചികിത്സിക്കണം.’അച്ഛന്‍ എന്നെ ഒരിക്കലും മോളേ എന്നു വിളിച്ചിട്ടില്ല.

read also:മതിലിന്റെ മുകളില്‍ കൂടി കുളിസീന്‍ കണ്ടു ശീലമുള്ള അവന്‍ ആ വൈദഗ്ദ്ധ്യം ഇവിടേം കാണിച്ചു

മോനേ എന്നേ വിളിക്കാറുണ്ടായിരുന്നുള്ളു. ആണ്‍കുട്ടികളെപ്പോലെ നിനക്ക് നല്ല ൈധര്യം വേണം, കാര്യപ്രാപ്തി വേ ണം, കുടുംബത്തിലെ കാര്യങ്ങളൊക്കെ ഒറ്റയ്ക്കു നോക്കി ന ടത്താന്‍ കഴിയണം എന്നൊക്കെ പറയുമായിരുന്നു. ഞാന്‍ തന്നെ പലപ്പോഴും ആലോചിക്കാറുണ്ടായിരുന്നു അച്ഛന്‍ എ ന്തിനാണ് കുട്ടിയായ എന്നോട് ഇതൊക്കെ പറയുന്നതെന്ന്. ഇപ്പോഴാണ് അച്ഛന്‍ അന്നു പറഞ്ഞതിന്റെ പൊരുള്‍ മനസിലാകുന്നത്. അച്ഛന്‍ എല്ലാം നേരത്തെ അറിഞ്ഞിരുന്നോ? അതുകൊണ്ടാണോ എന്നോട് അങ്ങനെയൊക്കെ പറഞ്ഞത്.” ശ്രീലക്ഷ്മി ഒരു അഭിമുഖത്തിൽ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button