GeneralLatest NewsMollywoodNEWS

മഞ്ജുഷയുടെയും പിതാവിന്റെയും അപകട മരണം ; ഞെട്ടൽ മാറാതെ നാട്ടുകാർ

മഞ്ജുഷയുടെ അപകടമരണത്തിന് കാരണമായ അതേ സ്കൂട്ടറിൽ സഞ്ചരിക്കവെ ആയിരുന്നു അപകടം

എറണാകുളം: പ്രേഷകരുടെ പ്രിയപ്പെട്ട ഗായികയും നർത്തകിയുമായിരുന്ന മഞ്ജുഷ മോഹൻദാസിന് പിന്നാലെ അപകടമരണത്തിൽ അച്ഛനും മരിച്ചതിന്‍റെ വേദനയിലാണ് പെരുമ്പാവൂരിലെ പുല്ലുവഴി ഗ്രാമം. മഞ്ജുഷയുടെ പിതാവ് മോഹൻദാസാണ് കഴിഞ്ഞ ദിവസം സ്കൂട്ടറിൽ മിനി ലോറിയിടിച്ച് മരിച്ചത്.

മഞ്ജുഷയുടെ അപകടമരണത്തിന് കാരണമായ അതേ സ്കൂട്ടറിൽ സഞ്ചരിക്കവെ ആയിരുന്നു മോഹൻദാസിന്റെയും മരണം എന്നതാണ് ഏവരെയും ഞെട്ടിക്കുന്നത്.

2018 ഓഗസ്റ്റിലായിരുന്നു ഗായികയും റിയാലിറ്റി ഷോ താരവുമായ മ‍ഞ്ജുഷ വാഹനാപകടത്തിൽ മരിച്ചത്. മഞ്ജുഷ സഞ്ചരിച്ച സ്കൂട്ടർ മിനി ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. രണ്ട് വർഷങ്ങൾക്കിപ്പുറം അതേ സ്കൂട്ടറിൽ അപകടം ആവർത്തിച്ചു.

മകൾക്ക് പിറകെ അച്ഛനും യാത്രയായി. മഞ്ജുഷക്ക് അപകടം സംഭവിച്ച എംസി റോഡിൽ വെച്ച് തന്നെയായിരുന്നു അപകടം. പുല്ലുവഴി ജംഗ്ഷന് തൊട്ട് മുന്നിലായി മോഹൻദാസിനെ ഇടിച്ച ശേഷം മിനി ലോറി നിർത്താതെ പോയി.  ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടും നാടും ഇപ്പോഴും ആ ഞെട്ടലിലാണ്. പലർക്കും വിശ്വസിക്കാൻ കൂടി കഴിയാത്ത അവസ്ഥയാണ്.

shortlink

Post Your Comments


Back to top button