CinemaGeneralLatest NewsMollywoodNEWS

‘സല്യൂട്ട്’ ; പൊലീസ് വേഷത്തിൽ തിളങ്ങി നടൻ ദുൽഖര്‍ സൽമാൻ

ചിത്രത്തിലെ ദുൽഖര്‍ സൽമാന്റെ പുതിയ ലുക്ക് പുറത്തുവിട്ടു

നടൻ ദുൽഖര്‍ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സല്യൂട്ട്’. ചിത്രത്തിലെ ദുൽഖര്‍ സൽമാന്റെ പുതിയ ലുക്ക് പുറത്തുവിട്ടു. സിനിമയിൽ പൊലീസ് വേഷത്തിലാണ് ദുൽഖർ എത്തുന്നത്. ബോബി-സഞ്ജയ് ടീമിന്റെതാണ് തിരക്കഥ. ഒരു മുഴുനീള പൊലീസ് കഥാപാത്രമായി ദുൽഖർ എത്തുന്നത് ഇതാദ്യമായാണ്. മനോജ് കെ. ജയനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ബോളിവുഡ് നടി ഡയാന പെന്റിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. കൊല്ലം, കാസർഗോട് എന്നിവടങ്ങളാണ് പ്രധാനലൊക്കേഷൻസ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെയര്‍ ഫിലിംസ് ആണ് നിര്‍മാണം. അസ്‌ലം കെ. പുരയിൽ ഛായാഗ്രഹം. എഡിറ്റിങ് ശ്രീകർ പ്രസാദ്. സംഗീതം സന്തോഷ് നാരായണൻ.

shortlink

Related Articles

Post Your Comments


Back to top button