GeneralKollywoodLatest NewsNEWS

കണ്ണും കണ്ണും കൊള്ളയടിത്താലിന്റെ സംവിധായകന് വിവാഹ സമ്മാനമായി ഇക്കോസ്‌പോട്ട് സമ്മാനിച്ച് നിര്‍മാതാവ്

ദുല്‍ഖര്‍ ചിത്രത്തിന്റെ സംവിധായകന് വിവാഹ സമ്മാനമായി ഇക്കോസ്‌പോട്ട് സമ്മാനിച്ച് നിര്‍മാതാവ്

ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളയടിത്താന്‍ സിനിമയുടെ സംവിധായകനായ ദേസിങ്ങ് പെരിയസാമിക്ക് വിവാഹ സമ്മാനമായി ഫോര്‍ഡ് ഇക്കോസ്‌പോട്ട് എസ്.യു.വി. നല്‍കി നിര്‍മാതാവ് ആന്റോ ജോസഫ്. ആന്റോ ജോസഫ് വാഹനം കൈമാറുന്നതിന്റെ ചിത്രങ്ങള്‍ ദേസിങ്ങ് തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.

പോണ്ടിച്ചേരിയില്‍ വെച്ചായിരുന്നു ദേസിങ്ങിന്റെ വിവാഹം. നിരഞ്ജനിയാണ് ദേസിങ്ങിന്റെ ഭാര്യ. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടത്തിയ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായിരുന്നു ക്ഷണം. ദുൽഖറും ഇരുവർക്കും ആശംസകൾ നൽകികൊണ്ട് സോഷ്യൽ മീഡിയയിൽ ചിത്രവും കുറിപ്പും പങ്കുവെച്ചിരുന്നു.

‘കണ്ണും കണ്ണും കൊള്ളൈയടിത്താൽ’ സംവിധാനം ചെയ്തുകൊണ്ടാണ് ദേസിങ്ങ് പെരിയസാമി സിനിമയിലേക്കെത്തുന്നത്. ഈ ചിത്രത്തിലെ ഉപനായികയായി എത്തിയ നടിയായിരുന്നു നിരഞ്ജിനി. നടി ആവുന്നതിനു മുന്‍പേ വസ്ത്രാലങ്കാര വിദഗ്‍ധ ആയിരുന്നു നിരഞ്ജനി സംവിധായകന്‍ അഹതിയന്‍റെ മകളുമാണ്.

ഇന്ത്യന്‍ കോംപാക്ട് എസ്.യു.വി. സെഗ്‌മെന്റിന് തുടക്കം കുറിച്ച വാഹനങ്ങളിലൊന്നാണ് ഫോര്‍ഡ് ഇക്കോസ്‌പോട്ട്. ഫോര്‍ഡ് ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന വാഹനവും ഇക്കോസ്‌പോര്‍ട്ടാണ്. 7.99 ലക്ഷം മുതല്‍ 11.49 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

shortlink

Related Articles

Post Your Comments


Back to top button