CinemaLatest NewsMollywoodNEWSWOODs

വിനയ് ഫോര്‍ട്ടിന്റെ ‘വാതിൽ’ ചിത്രീകരണം മാർച്ച് 15 ന് തുടങ്ങും

സ്പാര്‍ക്ക് പിക്ച്ചേഴ്സിന്റെ ബാനറില്‍ വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര, രചനാ നാരായണന്‍കുട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന ‘വാതില്‍’ എന്ന ചിത്രത്തിന്റെ ടെെറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. നടന്‍ ജയസൂര്യ തന്റെ ഫേയ്സ് ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.

സുജി. കെ. ഗോവിന്ദ് രാജ്, രജീഷ് വാളാഞ്ചേരി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, വി. കെ. ബെെജു, പൗളി, അഞ്ജലി നായര്‍ തുടങ്ങിയവരും വേഷമിടുന്നു. ഷംനാദ് ഷബീര്‍ തിരക്കഥയും, സംഭാഷണവുമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ് മാധവന്‍ നിര്‍വ്വഹിക്കുന്നു.

ബി. കെ. ഹരിനാരായണന്‍, റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ സംഗീതം പകരുന്നു.
സിനിമയുടെ ചിത്രീകരണം മാര്‍ച്ച് 15ന് തിരുവനന്തപുരത്ത് ആരംഭിക്കും.

shortlink

Related Articles

Post Your Comments


Back to top button