BollywoodGeneralLatest NewsNEWSSocial MediaVideos

കയ്യൊടിഞ്ഞിരിക്കുന്ന ജെനീലിയയുടെ മുടി കെട്ടിക്കൊടുത്ത് റിതേഷ് ; വീഡിയോ പങ്കുവെച്ച് താരം

റിതേഷ് ശ്രദ്ധയോടെ മുടികെട്ടുമ്പോൾ കുസൃതി നിറഞ്ഞ മുഖഭാവത്തോടെ വീഡിയോ പകർത്തുകയാണ് ജെനീലിയ

പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജെനീലിയയും റിതേഷ് ദേശ്‌മുഖും. നീണ്ട നാളത്തെ പ്രണയത്തിനു ശേഷം ഇരുവരും 2012 ലാണ് വിവാഹിതരാവുന്നത്. സോഷ്യൽ മീഡിയയിലും സജീവമായ ജെനീലിയ തന്റെ ചിത്രങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ കൈയൊടിഞ്ഞു ഇരുന്ൻ ജെനീലിയയ്ക്ക് റിതേഷ് മൂടിക്കെട്ടി കൊടുക്കുന്ന ക്യൂട്ട് വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജെനീലിയ തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്.

കൈകെട്ടി വച്ചിരിക്കുന്ന ജെനീലിയയുടെ മുടി കെട്ടാൻ സഹായിക്കുകയാണ് റിതേഷ്. റിതേഷ് ശ്രദ്ധയോടെ മുടികെട്ടുമ്പോൾ കുസൃതി നിറഞ്ഞ മുഖഭാവത്തോടെ വീഡിയോ പകർത്തുകയാണ് ജെനീലിയ.

https://www.instagram.com/p/CMg-UiSjR7V/?utm_source=ig_web_copy_link

അടുത്തിടെ ജെനിലീയയ്ക്ക് സ്കേറ്റിംഗ് പഠനത്തിനിടയിൽ അപകടം സംഭവിക്കുകയും വീണ് കയ്യൊടിയുകയും ചെയ്തിരുന്നു. അപകടത്തെ കുറിച്ചും ജെനീലിയ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

‘തേരേ നാൽ ലവ് ഹോ ഗയാ’, ‘തുജെ മേരി കസം’, ‘മസ്തി’ തുടങ്ങിയ ചിത്രങ്ങളിലൊക്കെ നായികാനായകന്മാരായി അഭിനയിച്ചിട്ടുണ്ട്. റയാൻ, റയാൽ എന്നിങ്ങനെ രണ്ടു ആൺകുട്ടികളും ഇവർക്കുണ്ട്. ബോളിവുഡിലെ ഏറ്റവും ക്യൂട്ടസ്റ്റ് കപ്പിൾ എന്നാണ് ഇരുവരും അറിയപ്പെടുന്നത്. ഒപ്പം പെർഫെക്റ്റ് ഫാമിലിമാനായാണ് മാധ്യമങ്ങൾ റിതേഷിനെ വിശേഷിപ്പിക്കുന്നത്.

റിതേഷ് ദേശ്‌മുഖും ജെനീലിയ ഡിസൂസയും നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷം ഒന്നിച്ചൊരു ചിത്രത്തിൽ അഭിനയിച്ചിരുന്നു. റിതേഷ് നായകനാവുന്ന മറാത്തി ചിത്രം ‘മൗലി’യിലെ ഒരു പാട്ടുസീനിലാണ് ജെനീലിയ ഭർത്താവിനൊപ്പം പ്രത്യക്ഷപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button