CinemaLatest NewsMollywoodNEWS

‘മമ്മൂട്ടിയെയാണ് ഇഷ്ടം, അതിന് കാരണം രാഷ്ട്രീയം; മന്ത്രി എം.എം.മണി

മലയാളത്തിലെ സിനിമാ താരങ്ങളില്‍ തനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ളത് മമ്മൂട്ടിയെ ആണെന്ന് മന്ത്രി എം. എം മണി. 24 ന്യൂസിലെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലമായതിന് ശേഷം സിനിമ കാണാന്‍ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

”കോവിഡ് വന്നതിന് ശേഷം സിനിമ കാണാന്‍ പോയിട്ടില്ല. എല്ലാ നടീനടന്മാരെയും ഇഷ്ടമാണ്. പക്ഷെ വ്യക്തിപരമായി ഇഷ്ടം മമ്മൂട്ടിയെ ആണ്. അത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ്. നടിമാരില്‍ കെ. ആര്‍ വിജയയെ ഇഷ്ടമായിരുന്നു”- മണി പറഞ്ഞു.

ഉടുമ്പന്‍ ചോലയില്‍ നിന്നും ഇത്തവണ ജനവിധി തേടുന്ന എം. എം മണി അടുത്ത തവണ മന്ത്രിയാകുന്നതിനെക്കുറിച്ചും പ്രതികരിച്ചു. താന്‍ മന്ത്രിയാകുന്നതിനെക്കുറിച്ചെല്ലാം പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നാണ് മണി പറഞ്ഞത്.

മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്ന വൺ ഉടൻ റിലീസിനൊരുങ്ങുകയാണ്. സമകാലിക രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ മുരളി ഗോപി പ്രതിപക്ഷ നേതാവിന്റെ വേഷത്തിൽ എത്തുന്നു. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തിന്റെ റിലീസിനായി.

shortlink

Related Articles

Post Your Comments


Back to top button