GeneralLatest NewsNEWSSocial MediaTollywoodVideos

ഇഷ്ടപെട്ട നടി ആരാണ് ? ഡബ്‌സ്മാഷ് വീഡിയോയിൽ തകർത്തഭിനയിച്ച് അല്ലു അർജുന്റെ മകൾ

ആരാണ് അല്ലു അർജുന്റെ മകളുടെ പ്രിയ ബോളിവുഡ് നടി

അഭിനയിക്കാതെ തന്നെ സെലിബ്രിറ്റികൾ ആകുന്നവരാണ് സിനിമാ താരങ്ങളുടെ മക്കൾ. അത്തരത്തിൽ പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ താരപുത്രിയാണ് തെലുങ്ക് നടൻ അല്ലു അർജുന്റെ മകൾ അർഹ. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് താരപുത്രിക്കുള്ളത്. അല്ലു അർജുനും മറ്റും പങ്കുവെയ്ക്കാറുള്ള അർഹയുടെ ചിത്രങ്ങളും മറ്റും നിമിഷ നേരംകൊണ്ടാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ അർഹയുടെ പുതിയ ഒരു ക്യൂട്ട് വീഡിയോയാണ്  വൈറലാകുന്നത്. സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയ ഒരു ഡബ്‌സ്മാഷ് വീഡിയോയാണ് താരപുത്രി ചെയ്തിരിക്കുന്നത്. ‘വീഡിയോയിൽ ആരാണ് നിങ്ങളുടെ ഇഷ്ടപ്പെട്ട നടി എന്ന് ചോദിക്കുമ്പോൾ ജാക്വലിൻ ഫെർണാണ്ടസ് എന്ന് പറയുകയും അവരുടെ പേരിന്റെ സ്പെല്ലിങ് പറയാൻ ആവശ്യപ്പെടുമ്പോൾ പെട്ടെന്ന് നടി ആലിയ ഭട്ടിന്റെ പേര് പറയുന്നതുമാണ് ഡയലോഗ്’, ഇത് വളരെ ഭംഗിയായി അഭിനയിച്ചു കാണിച്ചിരിക്കുകയാണ് അല്ലുവിന്റെ മകൾ.

https://www.instagram.com/p/CM1kmimDUDw/?utm_source=ig_web_copy_link

നേരത്തെ ‘അല വൈകുണ്ഠപുരമുലൂവിൽ’ നിന്നുള്ള ദോസ സ്റ്റെപ്പ് ഡാൻസ് കളിച്ചും, ഇഷ്ടമുള്ള പുരുഷനെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് അർഹ അല്ലു അർജുനനോട് മറുപടി പറയുന്നതുമെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയിരുന്നു.

അല്ലുവിനും ഭാര്യയ്ക്കും 2014 ഏപ്രിൽ 3 ന് ആദ്യത്തെ കുട്ടിയായ മകൻ അല്ലു അയാൻ ജനിച്ചു. അർഹ 2016 നവംബർ 21 നാണ് അല്ലുവിന്റെ കുടുംബത്തിലേക് എത്തുന്നത്.

രശ്മിക മന്ദന്ന നായികയായി അഭിനയിക്കുന്ന സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പയുടെ തിരക്കിലാണ് അല്ലു ഇപ്പോൾ. മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ആവും ചിത്രത്തിലെ വില്ലൻ.

shortlink

Related Articles

Post Your Comments


Back to top button