CinemaLatest NewsMollywoodNEWSWOODs

മിസ്റ്ററി ത്രില്ലറുമായി ജോജുവും പൃഥ്വിരാജും ഒന്നിക്കുന്നു; ‘സ്റ്റാർ’ റിലീസ് തീയതി പ്രഖ്യാപിച്ചു

ജോജു ജോര്‍ജും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്ന ‘സ്റ്റാറി’ന്റെ റിലീസ് പ്രഖ്യാപിച്ചു. ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന ‘സ്റ്റാര്‍’ ഏപ്രില്‍ 9ന് തിയേറ്റര്‍ റിലീസിങിന് ഒരുങ്ങുകയാണ്. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു നിര്‍മിച്ച ഈ ചിത്രത്തില്‍ നായിക കഥാപാത്രമായി ഷീലു എബ്രഹാമും എത്തുന്നു. നിഗൂഡതകൾ അടങ്ങിയ മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ഈ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു .

ചിത്രം വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നാണ് പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്. ജോജു ജോർജും പൃഥ്വിരാജും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ സവിശേഷത. സാനിയ ബാബു, ബേബി ശ്രീലക്ഷ്മി, ഗായത്രി അശോക്, തന്‍മയ് മിഥുന്‍, ജാഫര്‍ ഇടുക്കി, സബിത, ഷൈനി സാറ, രാജേഷ്ജി, സുബലക്ഷ്മി അമ്മ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റ് വശങ്ങൾ കൈകാര്യം ചെയ്യുന്നത്.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. നവാഗതനായ സുവിന്‍ എസ് സോമശേഖരൻ രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് എം ജയചന്ദ്രനും രഞ്ജിന്‍ രാജും ചേര്‍ന്നാണ്. ഹരിനാരായണന്റേതാണ് വരികള്‍. ബാദുഷയാണ് പ്രൊജക്‌ട് ഡിസൈനരാകുന്ന ചിത്രത്തിന്റെ ഛായാഗ്രഹകന്‍ തരുണ്‍ ഭാസ്‌കരനാണ്. ലാല്‍ കൃഷ്ണനാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. വില്യം ഫ്രാന്‍സിസാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. റിച്ചാര്‍ഡാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍.

കമര്‍ എടക്കര കലാസംവിധാനവും അരുണ്‍ മനോഹര്‍ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ റോഷന്‍ എന്‍ ജി മേക്കപ്പും അജിത്ത് എം ജോര്‍ജ് സൗണ്ട് ഡിസൈനും നിര്‍വഹിക്കുന്നു. അമീര്‍ കൊച്ചിന്‍ ഫിനാന്‍സ് കണ്ട്രോളറും സുഹൈല്‍ എം, വിനയന്‍ എന്നിവര്‍ ചീഫ് അസോസിയേറ്റ്‌സുമാണ്. സ്റ്റില്‍സ്- അനീഷ് അര്‍ജുന്‍, ഡിസൈന്‍സ്- 7കോം എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

shortlink

Related Articles

Post Your Comments


Back to top button