GeneralKollywoodLatest NewsNEWS

നടി ഷക്കീല കോൺഗ്രസിൽ ചേർന്നു

തമിഴ്‌നാട് കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് ഷക്കീല

ചെന്നൈ: തെന്നിന്ത്യൻ നടി ഷക്കീല കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചു. തമിഴ്‌നാട് കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് ഷക്കീല വ്യക്തമാക്കി. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള ഷക്കീല തെന്നിന്ത്യന്‍ സിനിമകളിലെ ഒരു കാലത്തേ നിറ സാന്നിധ്യമായിരുന്നു.

നിലവില്‍ സിനിമാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് ചെന്നൈയില്‍ താമസിച്ച് വരികയാണ് ഷക്കീല. 110 ലധികം ചിത്രങ്ങളിൽ ഷക്കീല ഇതിനോടകം വേഷമിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button