GeneralLatest NewsNEWSSocial MediaTollywoodVideos

രാംചരണിന്റെ പിറന്നാൾ ആഘോഷമാക്കി ‘ആർ ആർ ആർ’ ടീം

രാംചരണിന്‍റെ കഥാപാത്രമായ അല്ലൂരി സീതാരാമരാജുവിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിക്കൊണ്ടായിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്

ചിരഞ്ജീവിയുടെ മകനും നടനുമായ രാംചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി ‘ആര്‍ ആര്‍ ആര്‍’ ടീം.  വമ്പൻ പിറന്നാള്‍ സര്‍പ്രൈസാണ് സെറ്റിൽ രാജമൗലിയും ടീമംഗങ്ങളും രാംചരണിനായി കാത്തുവെച്ചിരുന്നത്. സിനിമയിലെ രാംചരണിന്‍റെ കഥാപാത്രമായ അല്ലൂരി സീതാരാമരാജുവിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിക്കൊണ്ടായിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. സെറ്റിൽ എച്ച്ബിഡി രാംചരൺ എന്നെഴുതിയ കൂറ്റൻ കട്ടൗട്ട് ക്രെയിനിൽ ആകാശത്തേക്ക് ഉയർത്തുകയും അതോടൊപ്പം വർണ്ണ ബലൂണുകള്‍ ആകാശത്തേക്ക് പറത്തുകയുമായിരുന്നു പിന്നീട് നടന്ന ചടങ്ങ്.

ഒപ്പം തന്നെ വര്‍ണ്ണശബളമായ വെടിക്കെട്ടും പശ്ചാത്തലമായി. ഇതെല്ലാം കണ്ട് ഏറെ സന്തോഷത്തിൽ രാംചരൺ എല്ലാവരെയും കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം.

https://www.instagram.com/p/CM6wnQon-Uy/?utm_source=ig_web_copy_link

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആര്‍ആര്‍ആര്‍. രൗദ്രം രണം രുദിരം എന്നാണ് സിനിമയുടെ മുഴുവൻ പേര്.   സിനിമയിൽ ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍, ആലിയ, അജയ് ദേവ്ഗൺ, സമുദ്രക്കനി തുടങ്ങി നിരവധി താരങ്ങളാണ് ഒരുമിക്കുന്നത്. സഹോദരന്മാരായാണ് ജൂനിയര്‍ എന്‍.ടി.ആറും രാംചരണും ചിത്രത്തിലുള്ളത്. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സാണ് സിനിമയിൽ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം പറയുന്നത് ഒരു ചരിത്ര കഥയാണ്. 1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ സിനിമ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button