CinemaGeneralLatest NewsMollywoodNEWS

‘വണ്‍’ കഴിഞ്ഞാണ് മമ്മുക്ക അത് ചെയ്യാമെന്നേറ്റത്: തുറന്നു സംസാരിച്ചു സന്തോഷ്‌ വിശ്വനാഥ്

തമിഴില്‍ 'മക്കള്‍ ആട്ചി', തെലുങ്കില്‍ 'യാത്ര' എന്നീ രാഷ്ട്രീയ പശ്ചാത്തല ചിത്രങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്

മലയാളത്തില്‍ മമ്മൂട്ടി ആദ്യമായി മുഖ്യമന്ത്രി വേഷം ചെയ്യുന്ന ‘വണ്‍’ എന്ന ചിത്രം ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മമ്മൂട്ടി എന്ന നടന്‍ ആ കഥാപാത്ര സൃഷ്ടിയിലേക്ക് എത്തിച്ചേര്‍ന്ന അപൂര്‍വ്വ അനുഭവത്തെക്കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ സന്തോഷ്‌ വിശ്വനാഥ്. മലയാളത്തില്‍ ആദ്യമായി മുഖ്യമന്ത്രി ലീഡ് റോളിലെത്തുന്ന വണ്‍ എന്ന സിനിമ രചിച്ചിരിക്കുന്നത് പ്രശസ്ത തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്‌ ആണ്.

സംവിധായകന്‍ സന്തോഷ്‌ വിശ്വനാഥിന്‍റെ വാക്കുകള്‍

“നയം വ്യക്തമാക്കുന്നു എന്ന ബാലചന്ദ്രമേനോന്‍ ചിത്രത്തിലെ മമ്മുക്കയുടെ രാഷ്ട്രീയ കഥാപാത്രമാണ് പ്രേക്ഷകര്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നത്. എന്നാല്‍ അദ്ദേഹം മലയാളത്തില്‍ ഒരു മുഖ്യമന്ത്രി വേഷം ചെയ്യുന്നത് ഇതാദ്യമാണ്. തമിഴില്‍ ‘മക്കള്‍ ആട്ചി’, തെലുങ്കില്‍ ‘യാത്ര’ എന്നീ രാഷ്ട്രീയ പശ്ചാത്തല ചിത്രങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. ‘വണ്‍’ ചെയ്യാമെന്നേറ്റ ശേഷമാണ് ‘യാത്ര’ ചെയ്യുന്നത്. യാത്രയ്ക്ക് എന്റെ സിനിമയുമായി എന്തെങ്കിലും സാമ്യമുണ്ടാകുമോ എന്ന് ആശങ്ക ഉണ്ടായിരുന്നുവെങ്കിലും അത് മറ്റൊരു ചിത്രമായിരുന്നു. തിരക്കഥയിലെ കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെ മൂര്‍ത്തരൂപത്തില്‍ ഡിസൈന്‍ ചെയ്തത് മമ്മുക്ക തന്നെയാണ്. കഥാപാത്രത്തിന്റെ രൂപഭാവാദികള്‍ എങ്ങനെയൊക്കെ ആയിരിക്കണമെന്ന നിര്‍ദേശങ്ങളില്‍ ഏറിയ പങ്കും അദ്ദേഹത്തിന്‍റെത് തന്നെ. മുന്‍പ് ചെയ്ത രാഷ്ട്രീയ കഥാപാത്രങ്ങളുമായി സാമ്യം വരാതിരിക്കാന്‍ മമ്മുക്കയെടുത്ത മുന്‍കരുതലായിരുന്നു ആ പ്ലാനിങ്”.

shortlink

Related Articles

Post Your Comments


Back to top button