നടി ഗൗരി ജി കിഷന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ അറിയിച്ചത്. താനുമായി സമ്പർക്കം പുലർത്തിയവർക്ക് രോഗലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും വൈറസ് വ്യാപനം തടയുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും ഗൗരി സമൂഹമാധ്യമത്തിൽ കുറിച്ചു.
സണ്ണി വെയ്ൻ ഉൾപ്പെടെയുള്ള താരങ്ങൾ ഗൗരിക്ക് വേഗം സുഖം പ്രാപിക്കട്ടെ എന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു . വേഗം സുഖം പ്രാപിക്കട്ടെയെന്നും, ഞങ്ങൾ നിന്നെ മിസ് ചെയ്യുമെന്നും സണ്ണി കമന്റായി കുറിച്ചു. സണ്ണി വെയ്ൻ നായകനായ അനുഗ്രഹീതൻ ആന്റണിയാണ് ഗൗരിയുടേതായി ഒടുവിലിറങ്ങിയ മലയാളചിത്രം. ചിത്രത്തിന്റെ പ്രചാരണ പരിപാടികൾക്കായി ഗൗരി കൊച്ചിയിൽ വരികയും പങ്കെടുക്കുകയും ചെയ്തിരുന്നു.
https://www.instagram.com/p/CNJxddZM-SA/?utm_source=ig_web_copy_link
കോവിഡിനു ശേഷം തിയെറ്ററുകളിൽ റിലീസ് ചെയ്ത വിജയ് ചിത്രം മാസ്റ്ററിലും താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. മലയാളിയായ ഗൗരിയുടെ തുടക്കം 96 എന്ന തമിഴ് സിനിമയിലൂടെയായിരുന്നു. മലയാളത്തില്‍ മാര്‍ഗ്ഗം കളി എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു.
Post Your Comments