BollywoodGeneralLatest NewsNEWSSocial Media

ഭര്‍ത്താവ് നല്‍കിയ സര്‍പ്രൈസ്; സന്തോഷം പങ്കുവച്ച് സന ഖാന്‍

കുറച്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു മുൻ ബിഗ് ബോസ് മത്സരാർത്ഥിയും മോഡലും നടിയുമായ സന ഖാൻ വിവാഹിതയായത്. സിനിമാ മേഖല പൂര്‍ണമായും ഉപേക്ഷിച്ച് ആത്മീയ പാത സ്വീകരിക്കുന്നതായി സന ഖാന്‍ നടത്തിയ പ്രസ്താവനയും ശേഷം താരത്തിന്‍റെ വിവാഹവും വലിയ വാർത്തയായിരുന്നു.

ഇപ്പോഴിതാ താരത്തിന്‍റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കോഫി കുടിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ഭർത്താവ് തനിക്കായി ഒരുക്കിയ സർപ്രൈസായിരുന്നു ഇതെന്ന് സന പറയുന്നു.

https://www.instagram.com/p/CNFGXr4DJP3/?utm_source=ig_web_copy_link

ബുർജ്‌ ഖലീഫയുടെ മുകളില്‍ വച്ചൊരു ബ്രേക്ക്ഫാസ്റ്റാണ് അനസ് സെയ്ദ് സനയ്ക്കായി ഒരുക്കിയ സര്‍പ്രൈസ്. ഇതിന്‍റെ ചിത്രങ്ങളാണ് സന പങ്കുവച്ചത്. ഗോള്‍ഡ് പ്ലേറ്റഡ് കോഫിയുടെ ചിത്രവും അക്കൂട്ടത്തിലുണ്ട്. അനസിനൊപ്പമുള്ള ഒരു സെല്‍ഫിയും സന പങ്കുവച്ചിട്ടുണ്ട്. നവംബർ 20ന് ആയിരുന്നു സന ഖാന്റെയും മുഫ്തി അനസ് സെയ്ദിന്റെയും വിവാഹം.

shortlink

Related Articles

Post Your Comments


Back to top button