GeneralLatest NewsMollywoodNEWS

‘ഭാരതീയന് അഭിമാനിക്കാന്‍ ഒരു വ്യക്തിത്വം’; ഇ.ശ്രീധരന് ആശംസകളുമായി മോഹൻലാൽ

46 ദിവസം കൊണ്ട് പുനര്‍നിര്‍മിച്ച ഇച്ഛാശക്തിയുടെ ഉടമ, ഇ. ശ്രീധരനെക്കുറിച്ച് മോഹൻലാൽ

ബിജെപിയുടെ പാലക്കാട്ടെ സ്ഥാനാര്‍ഥി മെട്രോമാന്‍ ഇ.ശ്രീധരന് വിജയാശംസകളുമായി നടൻ മോഹൻലാൽ. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് മോഹൻലാൽ അദ്ദേഹത്തിന് ആശംസകൾ നേർന്നത്.

മോഹൻലാലിൻറെ വാക്കുകൾ

”കൊടുങ്കാറ്റില്‍ തകര്‍ന്ന പാമ്പന്‍ പാലം 46 ദിവസം കൊണ്ട് പുനര്‍നിര്‍മിച്ച ഇച്ഛാശക്തിയുടെ ഉടമ, അസാധ്യം എന്ന് ലോകം കരുതിയ കൊങ്കണ്‍ റെയില്‍വേ കരിങ്കല്‍ തുരങ്കങ്ങളിലൂടെ യാഥാര്‍ഥ്യമാക്കി. ഡല്‍ഹി, കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തിന് നേതൃത്വം കൊടുത്ത രാഷ്ട്രശില്‍പി. അനുവദിച്ച തുകയില്‍ ബാക്കി വരുന്ന തുക സര്‍ക്കാരിന് മടക്കി നല്‍കുന്ന കറകളഞ്ഞ വ്യക്തിത്വം, രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ച ഇ.ശ്രീധരന്‍ സാറിന് എന്റെ വിജയാശംസകള്‍.’ – മോഹന്‍ലാല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button