CinemaGeneralLatest NewsNEWS

ജീവചരിത്ര സിനിമയില്‍ നായകനായി വിക്കി കൗശല്‍ ; സിനിമയുടെ പേര് പുറത്തുവിട്ടു

'സാം ബഹദുര്‍' എന്ന പേരിലാണ് സിനിമ എത്തുക

ഇന്ത്യയുടെ ആദ്യത്തെ ഫീല്‍ഡ് മാര്‍ഷലായ സാം മനേക്ഷയുടെ ജീവിതം പറയുന്ന സിനിമയിൽ നായകനാകാനൊരുങ്ങി വിക്കി കൗശല്‍. സിനിമയുടെ പ്രഖ്യാപനം നേരെത്തെ കഴിഞ്ഞതാണ്. ഇപ്പോഴിതാ സിനിമയുടെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ്.

‘സാം ബഹദുര്‍’ എന്ന പേരിലാണ് സിനിമ എത്തുക. ഇതിഹാസം, ധീരനായ ആള്‍, നമ്മുടെ സാം ബഹദുര്‍ എന്നാണ് വിക്കി കൗശല്‍ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. മേഘ്‍ന ഗുല്‍സാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോ നേരത്തെ വിക്കി കൗശല്‍ പുറത്തുവിട്ടിരുന്നു. വിക്കി കൗശലിന്റെ മികച്ച കഥാപാത്രമാകും ഇതും.

ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായ ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് വിക്കി കൗശല്‍. സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‍കാരവും വിക്കി കൗശലിന് ലഭിച്ചു. ഇതിനകം തന്നെ ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് വിക്കി കൗശല്‍.

shortlink

Related Articles

Post Your Comments


Back to top button